നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ക്ഷണിച്ചിട്ടും എത്താത്ത അഥിതികൾ നാശത്തിൻ്റെ വഴിയിലേക്കെന്ന് കസ്റ്റംസ് കമ്മീഷണർ'; വിവാദമായതോടെ എഫ്.ബി പോസ്റ്റ് പിൻവലിച്ചു

  'ക്ഷണിച്ചിട്ടും എത്താത്ത അഥിതികൾ നാശത്തിൻ്റെ വഴിയിലേക്കെന്ന് കസ്റ്റംസ് കമ്മീഷണർ'; വിവാദമായതോടെ എഫ്.ബി പോസ്റ്റ് പിൻവലിച്ചു

  സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി രണ്ടു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംഭവവുമായാണ് ഈ പോസ്റ്റിനെ പലരും കൂട്ടിക്കെട്ടുന്നത്.

  കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്

  കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Share this:
   കൊച്ചി: സൽക്കാരത്തിന് ക്ഷണിച്ചിട്ടും എത്താത്ത അഥിതികൾ നാശത്തിൻ്റെ വഴിയിലേക്കെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ കമ്മീഷണർ പോസ്റ്റ് നീക്കം ചെയ്തു. അതേസമയം കൊച്ചിയിലെ വിവിധ അന്വേഷണ സംഘങ്ങൾക്കിടയിലും മാധ്യമ പ്രവർത്തകർക്കിടയിലും സുമിത്കുമാറിൻ്റെ പോസ്റ്റ് ചർച്ചാവിഷയമാവുകയാണ്.

   ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയ സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ രണ്ടാം തവണയും ഹാജരാകില്ലെന്ന് അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് കമ്മീഷണറുടെ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കമ്മീഷണറുടെ ഈ കുറിപ്പ് ചർച്ചയായതോടെയാണ് നീക്കം ചെയ്തത്.  എങ്കിലും സ്വർണ്ണക്കടത്തിൽ നിർണ്ണായക അന്വേഷണത്തിന് നേതൃത്വം നൽകുന്ന കസ്റ്റംസിൻ്റെ മേധാവി എന്താണ് ഉദ്ദേശിച്ചതെന്ന ചർച്ച ഇപ്പോഴും സജീവമാണ്.

   Also Read മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

   സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ഈ മാസം അഞ്ചിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശിച്ചത്. എന്നാൽ ചോദ്യം ചെയ്യാൻ വിളിച്ചത് ഫോണിലാണെന്ന കാരണം പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞുമാറി. ഇതേ തുടർന്ന്അഞ്ച് വൈകിട്ട് തന്നെ ഇമെയിൽ വഴി കസ്റ്റംസ് ഔദ്യോഗികമായി നോട്ടീസ് അയച്ചു.  ആറിന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ ജോലിതിരക്കുണ്ടെന്നാണ് അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചത്.

   ഹാജരാകാൻ പുതിയ തിയതിയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി അയ്യപ്പന്‍ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആദ്യം നോട്ടീസ് നല്‍കിയിട്ടും ലഭിച്ചില്ലെന്നായിരുന്നു സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാട്. മൂന്നാമത്തെ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് കടക്കാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.

   Also Read 'ബാഗിൽ പണം കൈമാറിയത് ഔദ്യോഗിക വസതിയിൽ വച്ച്'; ഉന്നത നേതാവിനെതിരെ സ്വപ്നയുടെയും സരിത്തിന്റെയും മൊഴി

   ഇതിനിടെയാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പതിവില്ലാതെ ഒരു പോസ്റ്റ് എഫ്.ബി യിൽ ഇട്ടത്. പാർട്ടിയ്ക്ക് ക്ഷണിച്ചിട്ടും വരാത്ത അതിഥികൾ നാശത്തിൻ്റെ വഴിയിലാണെന്ന് ഓർക്കണമെന്നായിരുന്നു മുന്നറിയിപ്പിൻ്റെയും ഭീഷണിയുടെയും സൂചനയുള്ള പോസ്റ്റ്.

   പോസ്റ്റിൻ്റെ ചേതോവികാരം ആരാഞ്ഞ് നിരവധി കോളുകൾ കസ്റ്റംസ് കമ്മീഷണർക്ക് കിട്ടിയെങ്കിലും മറുപടി നിഗൂഢമായ ചിരിയിലൊതുക്കി. സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി രണ്ടു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംഭവവുമായാണ് ഈ പോസ്റ്റിനെ പലരും കൂട്ടിക്കെട്ടുന്നത്. ഇത് അയ്യപ്പനെതിരെയുള്ള മുന്നറിയപ്പാണോ? അതോ അതുക്കും മേലെയുള്ള ഭീഷണിയോ? കണ്ടു തന്നെ അറിയാം.
   Published by:Aneesh Anirudhan
   First published:
   )}