തൃശൂർ പൂരത്തെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ജീവനക്കാരനെ പുറത്താക്കി; കമ്പനിക്ക് അഭിനന്ദന പ്രവാഹം
പൂരപ്രേമികളുടെ പ്രതിഷേധത്തെ തുടർന്നാണ് പുറത്താക്കൽ
news18
Updated: May 12, 2019, 8:15 PM IST

Thrissur Pooram
- News18
- Last Updated: May 12, 2019, 8:15 PM IST IST
തൃശ്ശൂർ പൂരത്തെ അവഹേളിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ കമ്പനി പുറത്താക്കി. ഫഹദ് കെ പി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് തൃശൂർ പൂരത്തെ അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തെറിവാക്കുകൾ ഉപയോഗിച്ചു കൊണ്ടായിരുന്നു ഫഹദിന്റെ പ്രതികരണം. ഇതോടെ ഇയാൾക്കെതിരെ പൂരപ്രേമികളുടെ പ്രതിഷേധം അണപൊട്ടി ഒഴുകി. സ്ക്രീൻഷോട്ട് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മോശം പോസ്റ്റിട്ടുകൊണ്ട് അവഹേളിച്ച യുവാവിനെതിരെ പ്രതികരിക്കണം എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ ആഹ്വാനം.
ഫഹദിന്റെ കമന്റും ഫേസ്ബുക്കു ലിങ്കും സഹിതം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിളിച്ച് പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു പൂരം പ്രേമികൾ ചെയ്തത്. എ എം മോട്ടേഴ്സിലെ ജീവനക്കാരനായിരുന്നു ഫഹദ്. പൂരത്തെ അവഹേളിച്ചതിലുള്ള പ്രതിഷേധം എന്ന നിലയിൽ എ എം മോട്ടേഴ്സിനെ ഫോണിൽ വിളിച്ചും മാരുതി സുസുക്കിയുടെ പേജിൽ കയറിയുമായിരുന്നു പ്രതിഷേധം. എ എം മോട്ടേഴ്സിനെ നേരിൽ വിളിച്ച് പ്രതിഷേധിക്കാം എന്ന അഭ്യർത്ഥന കൂടി വന്നതോടെ സ്ഥാപനത്തിലേക്കും പ്രതിഷേധ ഫോൺവിളികൾ എത്തി. പൂരപ്രേമികളുടെ ആവശ്യം യുവാവിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കണം എന്നതായിരുന്നു. ഒടുവിൽ, പ്രതിഷേധം വിജയം കണ്ടു. അവഹേളിച്ചു പോസ്റ്റിട്ട ഫഹദിനെ ഒടുവിൽ ടെർമിനേറ്റു ചെയ്യുന്നതായി കാണിച്ച് എ എം മോട്ടേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതോടെയാണ് പ്രതിഷേധത്തിന് അൽപ്പം ശമനം വന്നത്. എ എം മോട്ടേഴ്സിലെ ടീം ലീഡർ സ്ഥാനത്തു നിന്നുമാണ് യുവാവിനെ പുറത്താക്കിയത്.
ഫഹദിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അപാകത ചൂണ്ടിക്കാട്ടികൊണ്ടാണ് പുറത്താക്കിയ ലെറ്ററും നൽകിയത്. ഫഹദിന്റെ പ്രവർത്തി സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം യുവാവിനെ പുറത്താക്കിയ സ്ഥാപനത്തെ അഭിനന്ദിച്ചു കൊണ്ട് പൂരപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.