HOME /NEWS /Kerala / Ayodhya Verdict| ഫേസ്ബുക്ക് പോസ്റ്റ്: എം സ്വരാജ് എംഎൽഎക്കെതിരെ ഡിജിപിക്ക് യുവമോർച്ചയുടെ പരാതി

Ayodhya Verdict| ഫേസ്ബുക്ക് പോസ്റ്റ്: എം സ്വരാജ് എംഎൽഎക്കെതിരെ ഡിജിപിക്ക് യുവമോർച്ചയുടെ പരാതി

എം. സ്വരാജ്

എം. സ്വരാജ്

സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണെന്ന് പ്രകാശ് ബാബു

  • Share this:

    തിരുവനന്തപുരം: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട എം സ്വരാജ് എംഎൽഎക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആണ് പരാതി നൽകിയത്. സ്വരാജിന്റെ ഫേസ് ബുക്കിലെ പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്നും പ്രകാശ് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടി.

    Also Read- Ayodhya Verdict | സാമുദായിക ഐക്യം തകർക്കുന്ന പ്രസ്താവനകൾ പാടില്ല: സിപിഎം

    സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പ്രകാശ് ബാബു പരാതി നൽകിയത്.

    ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും വിദ്വേഷവും കത്തിച്ച് മുതലെടുക്കാനും കലാപവും സംഘർഷവും ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം. ഡിജിപി നടപടി എടുത്തില്ലെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

    പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും അക്കാര്യത്തില്‍ ജാഗരൂകരാകണമെന്നും മുഖ്യമന്ത്രി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

    Also Read- അയോധ്യാ വിധി അന്തിമം; പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

    അയോധ്യ തർക്കത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ സാമുദായിക ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം പോളിറ്റ്ബ്യൂറോയും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

    അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായി ഫേസ്ബുക്കിൽ കമന്റിട്ട രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

    വിധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യങ്ങളിൽ ഇടപെടുന്നവർക്ക് പൊലീസ് കഴിഞ്ഞ ദിവസം കർശന നിദ്ദേശങ്ങൾ നൽകിയിരുന്നു. മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ തയാറാക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

    First published:

    Tags: Ayodhya Land Dispute, Ayodhya mandir, Ayodhya verdict, Babri masjid, Babri masjid demolition, Babri Masjid- Ramjanmabhoomi case postponed, Babri mosque, Babri mosque demolitionFaizabad newsRam Mandir Dispute, Kerala police