FACT CHECK | മൂന്നാറിൽ നിന്നുള്ള ആ ഡാമിനെക്കുറിച്ചുള്ള വീഡിയോ കണ്ടിട്ടുണ്ടോ? അത് വിശ്വസിക്കരുത്

പി ആർ ഡിയുടെ ഫാക്ട് ചെക്ക് കേരള പേജിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

fact check about munnar brush wood check dam

fact check about munnar brush wood check dam

  • News18
  • Last Updated :
  • Share this:
    ഇടുക്കി: കഴിഞ്ഞ ദിവസമാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാറിൽ നിർമിച്ച ബ്രഷ് വുഡ് ചെക്ക് ഡാം - തോട്
    പുനരുദ്ധാരണം സംബന്ധിച്ച് ഒരു വീഡിയോ പ്രചരിച്ചത്. എന്നാൽ, ആ വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷൻ ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് അറിയിച്ചു.

    വീഡിയോയില്‍ പറയുന്നതു പോലെ ഒരു ബ്രഷ് വുഡ് ചെക്ക് ഡാമിന്റെ നിർമാണത്തിനു വേണ്ടിയല്ല 4.26 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതെന്നും അത് ആകെ എസ്റ്റിമേറ്റ് തുകയാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അഞ്ചു കിലോമീറ്റർ ഭാഗത്ത് തോടിന്റെ നവീകരണവും 80 ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിർമാണവും പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പി ആർ ഡിയുടെ ഫാക്ട് ചെക്ക് കേരള പേജിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
    You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]പി ആർ ഡിയുടെ ഫാക്ട് ചെക്ക് കേരള പേജിലെ വിശദീകരണം,

    'ഒന്നല്ല, ആകെ 80 ചെക്ക്ഡാമുകൾ ഉണ്ട്

    മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം - തോട് പുനരുദ്ധാരണം സംബന്ധിച്ച്
    പ്രചരിക്കുന്ന ഒരു വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷൻ ഡയറക്ടർ ദിവ്യ അയ്യർ ഐ.എ.എസ്. അറിയിച്ചു.

    തൊഴിലുറപ്പു പദ്ധതി (MGNREGS) പ്രകാരം നടപ്പാക്കുന്ന ഒരു പ്രവൃത്തിയാണ് ഇത്. മുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന
    വെള്ളം തടഞ്ഞു നിർത്തി, കൃഷിക്കും ഗാർഹികാവശ്യങ്ങൾക്കുമുള്ള ജലം പ്രദേശവാസികൾക്കു ലഭ്യമാക്കുകയാണ്
    ലക്ഷ്യം.
    ഗ്രാമപഞ്ചായത്താണ് പ്രവൃത്തി നടപ്പാക്കുന്നത്.

    വീഡിയോയില്‍ പറയുന്നതു പോലെ, ഒരു ബ്രഷ് വുഡ് ചെക്ക് ഡാമിന്റെ നിര്‍മ്മാണത്തിനു വേണ്ടിയല്ല 4.26 ലക്ഷം
    രൂപ വകയിരുത്തിയിട്ടുളളത്. അത് ആകെ എസ്റ്റിമേറ്റ് തുകയാണ്. അഞ്ചു കിലോമീറ്റർ ഭാഗത്ത് തോടിന്റെ
    നവീകരണവും 80 ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിര്‍മ്മാണവും പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാനാണ്
    ലക്ഷ്യമിട്ടിരിക്കുന്നത്.

    പദ്ധതിക്കു വേണ്ടി ഇതുവരെ 1.75 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇതില്‍ 1.73 ലക്ഷം രൂപ തൊഴിലാളികള്‍ക്കുളള വേതനമായി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുളളതാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 596 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

    മൂന്നാര്‍ അത്യന്തം പരിസ്ഥിതിലോലപ്രദേശമായതു കൊണ്ടാണ് സിമൻ്റ് നിര്‍മ്മിതികള്‍ ഒഴിവാക്കി, പ്രാദേശികവും
    പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കള്‍ ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

    ഇത്തരം ജനകീയപദ്ധതികള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ പലരും പദ്ധതിയുടെ
    പൂര്‍ണ്ണമായ വിശദാംശങ്ങള്‍ അന്വേഷിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാത്തത് ഉചിതമല്ല.

    വ്യാജ പ്രചാരണങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണം.

    സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന
    സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ 9496003234 എന്ന വാട്സ്ആപ്
    നമ്പരില്‍ നിങ്ങള്‍ക്കു ശ്രദ്ധയില്‍പ്പെടുത്താം.
    Published by:Joys Joy
    First published:
    )}