ഒക്ടോബർ മാസത്തെ ബാങ്ക് അവധി സംബന്ധിച്ച് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 11 ദിവസം ബാങ്കുകൾക്ക് അവധിയാണെന്ന് സന്ദേശത്തിൽ പറയുന്നു. എന്നാൽ ഈ അവധികൾ എല്ലാ സംസ്ഥാനത്തും ഇല്ല എന്നതാണ് വാസ്തവം.
കേരളത്തിൽ ഈ മാസം നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും കൂടാതെ മൂന്ന് ദിവസം മാത്രമാണ് അവധിയുള്ളത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനും മഹാനവമി ദിവസമായ ഒക്ടോബർ ഏഴിനും വിജയദശമി ദിനമായ ഒക്ടോബർ എട്ടിനുമാണ് കേരളത്തിൽ അധികമായി ബാങ്ക് അവധിയുള്ള ദിവസങ്ങൾ.
അതേസമയം ശനി, ഞായർ അവധി കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി ഈ മാസം എട്ട് ബാങ്ക് അവധികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഒക്ടോബർ 2: ഗാന്ധി ജയന്തി- എല്ലാം സ്ഥാനങ്ങളിലും അവധി
ഒക്ടോബർ അഞ്ച്: മഹാ സപ്തമി- ഒഡീഷ, പശ്ചിമ ബംഗാൾ, ത്രിപുര, സിക്കിം എന്നിവിടങ്ങളിൽ അവധി
ഒക്ടോബർ ഏഴ്: മഹാനവമി- പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ത്രിപുര, തമിഴ് നാട്, സിക്കിം, പുതുച്ചേരി, ഒഡീഷ, നാഗാലാൻഡ്, മേഘാലയ, കേരളം, കർണാടകം, ജാർഖണ്ഡ്, ബീഹാർ, അസം
ഒക്ടോബർ എട്ട്: വിജയദശമി/ദസറ- മണിപ്പുർ, പുതുച്ചേരി ഒഴികെ എല്ലാം സ്ഥാനങ്ങളിലും
ഒക്ടോബർ 15: ശ്രീ ഗുരു റാം ദാസ് ജിയുടെ പ്രകാശ് ഗുരർപുരബ്- പഞ്ചാബിൽ ബാങ്ക് അവധി
ഒക്ടോബർ 19: ലബാബ് ഡച്ചൻ- സിക്കിം
ഒക്ടോബർ 28: ദീപാവലി- ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡാമൻ ഡിയു
ഒക്ടോബർ 29: വിക്രം സംവത്, പുതുവർഷ പിറവി- ഗുജറാത്ത്
ഒക്ടോബർ 29: ഭായ് ദൂജ്- ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഗുജറാത്ത്
ഒക്ടോബർ 31: സർദാർ വല്ലഭായ് പട്ടേൽ ജയന്തി- ഗുജറാത്ത്
ചില അവധികൾ ഞായറാഴ്ച വന്നതിനാൽ ബാങ്ക് ജീവനക്കാർക്ക് അത് നഷ്ടമാകുകയും ചെയ്യുന്നുണ്ട്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 27 ഞായറാഴ്ചയാണ് വരുന്നത്. അതിനാൽ കൂടുതൽ സംസ്ഥാനങ്ങൾക്കും ആ അവധി നഷ്ടമാകുന്നുണ്ട്. ദീപാവലിക്ക് രണ്ടാമതൊരു ദിവസം കൂടി അവധി നൽകിയിട്ടുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡാമൻ ഡിയു എന്നിവിടങ്ങളിൽ തിങ്കളാഴ്ച അവധിയാണ്. അതേപോലെ ദുർഗാഷ്ടമി ദിനം ഞായർ ആയതിനാൽ പഞ്ചിമ ബംഗാൾ ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് അവധി നഷ്ടമായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.