നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Fact Check | കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസ് സല്യൂട്ട് നൽകിയതെപ്പോൾ

    Fact Check | കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസ് സല്യൂട്ട് നൽകിയതെപ്പോൾ

    രക്ഷാപ്രവർത്തകർ നിലവിൽ  നിരീക്ഷണത്തിലാണ്.  ഇവർ നിരീക്ഷണത്തിൽ കഴിയുന്ന സ്ഥലങ്ങളിൽ പൊലീസെത്തി സല്യൂട്ട് നൽകി ആദരിച്ചു എന്നാണ് പ്രചരിക്കുന്ന ഫോട്ടോയും അടിക്കുറിപ്പും.

    • Share this:
    രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊണ്ടോട്ടി സ്വദേശികള്‍ക്ക് പൊലീസ് സല്യൂട്ട് നൽകുന്ന ഫോട്ടോ വൈറൽ ആകുകയാണ്. രക്ഷാപ്രവർത്തകർ നിലവിൽ  നിരീക്ഷണത്തിലാണ്.  ഇവർ നിരീക്ഷണത്തിൽ കഴിയുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ  പൊലീസ് എത്തി സല്യൂട്ട് നൽകി ആദരിച്ചു എന്നാണ് പ്രചരിക്കുന്ന ഫോട്ടോയും അടിക്കുറിപ്പും.

    എന്നാൽ അത്തരമൊരു നടപടി ഔദ്യോഗികമായി ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കൊണ്ടോട്ടി, കരിപ്പൂർ പോലീസ് സ്റ്റേഷനുകൾ ഇങ്ങനെ ഒരു ആദരത്തെ പറ്റി അറിഞ്ഞിട്ടു പോലും ഇല്ലെന്ന് വിശദീകരിക്കുന്നു.



    ഫോട്ടോയിൽ സല്യൂട്ട് നൽകുന്ന പൊലീസുകാരൻ മലപ്പുറം കൺട്രോൾ റൂമിൽ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ്. ഇദ്ദേഹം അപകട സമയത്ത് കരിപ്പൂരിൽ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാൽ ഇങ്ങനെ ഒരു ആദരം നൽകാൻ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അദ്ദേഹം സ്വയം അത്തരം ഒരു കാര്യം ചെയ്യുക ആയിരുന്നു എന്നാണ് ഇവർ പറയുന്നത്.
    You may also like:Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക് [NEWS]EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS] Karipur Plane Crash |51 പേരെ ഡിസ്ചാർജ് ചെയ്തു; 113 പേർ ആശുപത്രിയിൽ; ആറ് പേരുടെ നില അതീവ ഗുരുതരം [NEWS]

    കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകർ എല്ലാ അർത്ഥത്തിലും ആദരം അർഹിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസുകാരൻ യൂണിഫോമിൽ സല്യൂട്ട് നൽകാൻ ചട്ടം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ സല്യൂട്ട് നൽകിയ പൊലീസുകാരനെതിരെ നടപടി ഉണ്ടാകുമോ എന്ന് വരെ കണ്ടറിയണം. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊണ്ടോട്ടി സിഐക്ക് മലപ്പുറം എസ് പി യു അബ്ദുൽ കരീം നിർദേശം നൽകിയിട്ടുണ്ട്.


    വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബായിൽ നിന്ന് ഉള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡിങ്ങിന് ഇടയിൽ അപകടത്തിൽ പെട്ടത്. എയർപോർട്ടിലെ സുരക്ഷ ജീവനക്കാർക്ക് ഒപ്പം കൊണ്ടോട്ടിയിലെ ജനങ്ങൾ കൂടി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടതാണ് നിർണായകം ആയത്. കോവിഡ് ഭീതി വക വെക്കാതെയാണ് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്തതും സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചതും. കൊണ്ടോട്ടിയിലെ നാട്ടുകാരുടെ ഈ ഇടപെടലാണ് വിമാന ദുരന്തത്തിന്‍റെൊ വ്യാപ്തിയും മരണനിരക്കും കുറച്ചത്.
    Published by:Asha Sulfiker
    First published:
    )}