HOME » NEWS » Kerala » FACTION FEUD STARTS REFLECTING IN STATE BJP LEADERSHIP ON DAY ONE OF K SURENDRANS INDUCTION AS PARTY CHIEF TV STG

കെ. സുരേന്ദ്രൻ സ്ഥാനമേറ്റെടുത്ത ദിവസം തന്നെ ഗ്രൂപ്പ് തലപൊക്കുന്നു

സ്ഥാനാരോഹണ ദിവസം കോർ കമ്മിറ്റിയിലെ ചില അംഗങ്ങൾ പരിപാടിയിൽ നിന്നും വിട്ടു നിന്നു

News18 Malayalam | news18-malayalam
Updated: February 22, 2020, 2:18 PM IST
കെ. സുരേന്ദ്രൻ സ്ഥാനമേറ്റെടുത്ത ദിവസം തന്നെ ഗ്രൂപ്പ് തലപൊക്കുന്നു
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആക്കിയതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സുരേന്ദ്രൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ തന്നെ ഇത് പ്രതിഫലിച്ചു എന്നതാണ് ശ്രദ്ധേയം. കോർ കമ്മിറ്റിയിലെ ചില അംഗങ്ങൾ പരിപാടിയിൽ നിന്നും വിട്ടു നിന്നു.

ശോഭാ സുരേന്ദ്രൻ , എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ് എന്നിവരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന നേതാക്കൾ ഇത് വിമർശനമായി ഉന്നയിച്ചതോടെ വൈകിയാണെങ്കിലും എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കാൻ എത്തി. എന്നാൽ ശോഭ സുരേന്ദ്രൻ ചടങ്ങ് പൂർണമായി ബഹിഷ്കരിച്ചു.

പി.എസ്. ശ്രീധരൻ പിള്ളയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനു വേണ്ടി ശക്തമായ മത്സരമാണ് ബി.ജെ.പി.യിൽ  നടന്നത്. കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും പ്രസിഡൻറ് സ്ഥാനത്തിനു വേണ്ടി രംഗത്തുവന്നു. കെ സുരേന്ദ്രനൊപ്പം എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നീ പേരുകളായിരുന്നു ചർച്ചയിൽ. ഒടുവിൽ കെ. സുരേന്ദ്രന് നറുക്ക് വീണു.

കേന്ദ്ര തീരുമാനമണെങ്കിലും ഇക്കാര്യത്തിൽ തങ്ങൾക്കുള്ള അതൃപ്തി തുറന്നു പറയാനാണ് നേതാക്കൾ ശ്രമിച്ചത്. പുതിയ അധ്യക്ഷനോട്  നിസ്സഹകരണം തുടരുമെന്ന സൂചനയാണ് നേതാക്കളുടെ നീക്കത്തിന് പിന്നിൽ.
Youtube Video
Published by: meera
First published: February 22, 2020, 2:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories