• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്നത് വ്യാജപ്രചരണം

അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്നത് വ്യാജപ്രചരണം

news18

news18

  • Last Updated :
  • Share this:
    തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമെന്നും മന്ത്രി വ്യക്തമാക്കി.

    സംഭവിച്ചത് ഇങ്ങനെ:





        • ഒരു ദേവസ്വം ബോര്‍ഡുകളിലും ദേവസ്വം കമ്മീഷണര്‍ എന്നല്ല ഒരു തസ്തികയിലേക്കും അഹിന്ദുക്കളെ നിയമിക്കാനാകില്ല. അത്തരമൊരു നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല.

        • കമ്മീഷണര്‍ നിയമന രീതിയില്‍ മാറ്റം വരുത്തുക മാത്രമാണ് നിയമഭേദഗതിയിലൂടെ ചെയ്തത്.

        • നിയമത്തിലെ 29 (2) ല്‍ ഭേദഗതി വരുത്തി 13 (B) എന്ന വകുപ്പ് കൂട്ടിചേര്‍ത്താണ് കമ്മീഷണര്‍ നിയമനത്തിന് മാനദണ്ഡമുണ്ടാക്കിയത്. ഹിന്ദുവാണെന്ന ഒറ്റ പരിഗണനയില്‍ ദേവസ്വം കമ്മീഷണറായി ആരെയും നിയമിക്കാമെന്ന വ്യവസ്ഥ മാറ്റി യോഗ്യത പുനര്‍ നിര്‍വചിക്കുകയാണ് 13 (B) യില്‍ ചെയ്തിരിക്കുന്നത്.

        • 13(B) അനുസരിച്ച് ദേവസ്വം ബോര്‍ഡുകളിലെ ഡപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ളവരുടെ സ്ഥാനകയറ്റ പദവിയായിരിക്കും ദേവസ്വം കമ്മീഷണര്‍ തസ്തിക.

        • ഡപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിലെ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ദേവസ്വം ബോര്‍ഡിന് നിയമിക്കാം. എന്നാല്‍ ഹിന്ദുക്കളെ മാത്രമെ പരിഗണിക്കാവൂ എന്ന അടിസ്ഥാന വ്യവസ്ഥയില്‍ മാറ്റമില്ല.





    First published: