• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    മലപ്പുറം: പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശി ശ്രീതു (17) ആണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

    പ്ലസ് ടു പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാര്‍ത്ഥിനി പോലീസിന് മൊഴി നല്‍കിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

    Also Read: പ്ലസ്ടുവിന് തോറ്റതിൽ മനംനൊന്ത് വിദ്യാർഥിനി കായലിൽചാടി ആത്മഹത്യ ചെയ്തു

    ഇന്നലെ പ്ലസ് ടു ഫലപ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ പറവൂരില്‍ വിദ്യാര്‍ഥിനി കായലില്‍ ചാടിയും ആത്മഹത്യ ചെയ്തിരുന്നു. പറവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി അതുല്യയായിരുന്നു മരിച്ചത്. പറവൂര്‍ കുറ്റിച്ചിറ പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്.

    First published: