നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala High Court | ഭാര്യയെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണം; ഹൈക്കോടതി

    Kerala High Court | ഭാര്യയെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണം; ഹൈക്കോടതി

    2014 മുതല്‍ ഭര്‍ത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ലാണ് വിവാഹമോചനഹര്‍ജി നല്‍കിയത്

    • Share this:
      കൊച്ചി: ഒന്നിലധികം വിവാഹം കഴിച്ച പുരുഷന്‍, തന്റെ ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

      1991-ലാണ് ഹര്‍ജിക്കാരിയായ യുവതി വിവാഹം കഴിക്കുന്നത്. 2014 മുതല്‍ ഭര്‍ത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ലാണ് വിവാഹമോചനഹര്‍ജി നല്‍കിയത്. എന്നാല്‍, ഇവര്‍ ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം ഇവരുടെ മൂന്ന് കുട്ടികളെ ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു.

      ഒന്നിലേറെ വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നതെന്നും അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

      വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവാണ് വീഴ്ചവരുത്തിയതെന്ന് വിലയിരുത്തിയ കോടതി ചിലവിന് നല്‍കി എന്നത് വൈവാഹിക കടമ നിര്‍വഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും വ്യക്തമാക്കി.

      മുസ്ലിം വിവാഹമോചനനിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

      പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള  ട്രാക്ടർ ഗതാഗത൦; സമയക്രമം കർശനമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് ചരക്ക് നീക്കത്തെ ബാധിക്കുന്നു

      2017  നവംബറിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം രാത്രി 12 മുതൽ 3 വരെയും ഉച്ചക്ക് 12 മുതൽ 3 വരെയുമാണ് സന്നിധാനത്തേക്ക് ട്രാക്ടർ ഗതാഗതത്തിന് അനുമതി. സ്പെഷ്യൽ കമ്മീഷണറുടെ ഉത്തരവ് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10.30 മുതൽ 4 വരെയും രാത്രി 10 മുതൽ 3 വരെയും ആയി ഇളവ് നൽകിയിരുന്നു. നീലിമല വഴിയുള്ള പരമ്പരാഗത പാത അടച്ചിരുന്ന സമയത്ത്  ട്രാക്ടർ ഗതാഗതം നടക്കുന്ന സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മുഴുവൻ തീർത്ഥാടകരും കടന്നുപോയിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പരിഗണിച്ച ഹൈക്കോടതി മുൻപ് നിശ്ചയിച്ച സമയക്രമം കർശനമാക്കാൻ നിർദേശം നൽകുകയായിരുന്നു.

      Also read- ശബരിമലയിൽ ബാങ്കിലേക്ക് മാറ്റാൻ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ട് കെട്ടുകളിൽ അധിക തുക: ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

      നീലിമല പാത തുറന്നതോടെ സ്വാമി അയ്യപ്പൻ റോഡിലെ തിരക്ക് മൂന്നിൽ ഒന്നായി കുറഞ്ഞെങ്കിലും ട്രാക്ടറുകൾക്ക് കർശന നിയന്ത്രണം തുടരുകയാണ്. സന്നിധാനത്തേക്ക് അവശ്യ സാധനങ്ങൾ എത്തിക്കണമെങ്കിൽ സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതി വേണം. പമ്പയിൽ ലോഡ് കയറ്റിയ ട്രാക്ടറുകൾ നിർദ്ദിഷ്ട സമയമാകുന്നതിനായി കാത്ത് കിടക്കേണ്ട അവസ്ഥയാണ്.
      സന്നിധാനത്തേക്കുള്ള ശർക്കരയും ഹോട്ടലുകളിലേക്കും കടകളിലേക്കുമുളള സാമഗ്രികൾ എത്തിക്കുന്നതും മന്ദഗതിയിലായിട്ടുണ്ട്.  ട്രാക്ടറുകളുടെ സമയക്രമം പുനക്രമീകരിക്കുന്നതിന്  ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽ ചെയ്യാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.
      Published by:Karthika M
      First published: