HOME » NEWS » Kerala » FAKE CALL BY A MAN SAYS HE IS PC GEORGE IS

പിസി ജോർജാണെന്ന് പറഞ്ഞ് ഫോണിലേക്ക് ശുപാർശ; തട്ടിപ്പുകാരൻ പിടിയിൽ

ഭാര്യയെയും കുട്ടിയേയും ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന പരാതിയിൽ പൊൻകുന്നം പോലീസ് അനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

news18
Updated: July 2, 2019, 9:09 PM IST
പിസി ജോർജാണെന്ന് പറഞ്ഞ് ഫോണിലേക്ക് ശുപാർശ;  തട്ടിപ്പുകാരൻ പിടിയിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 2, 2019, 9:09 PM IST
  • Share this:
പൊൻകുന്നം: കഴിഞ്ഞദിവസം പൊൻകുന്നം സി.ഐ വി.കെ വിജയരാഘവന് പി.സി ജോർജിന്‍റെ ഒരു ഫോൺകോൾ വന്നു. 'പി.സി ജോർജാണ് വിളിക്കുന്നത്. കള്ളക്കേസിൽപ്പെട്ട് നാളെ സ്റ്റേഷനിൽ ഹാജരാകുന്ന അനീഷ് എന്നയാൾ തനിക്ക് വേണ്ടപ്പെട്ടയാളാണ്. വേണ്ടതുപോലെ കാര്യങ്ങൾ ചെയ്ത് അയാളെ സഹായിക്കണം' എന്നായിരുന്നു പൊലീസിനുള്ള അയാളുടെ നിർദ്ദേശം. സി.ഐയുടെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് ആയിരുന്നു പി.സി ജോർജിന്‍റെ വന്നത്.

പി.സിയുടെ ശബ്ദം തന്നെ ആയിരുന്നു സി.ഐ ഫോണിലൂടെ കേട്ടത്. അതുകൊണ്ട് തന്നെ ഒരു സംശയവും തോന്നിയില്ല. എന്നാൽ, സംഭവം മാറി മറിഞ്ഞത് തൊട്ടടുത്ത ദിവസമായിരുന്നു. അനീഷ് സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് പി.സി ജോർജ് വീണ്ടും സി ഐയെ വിളിച്ചു. 'സ്വന്തം ആളാണ്' എത്തുന്നതെന്ന് വീണ്ടും ഓർമിപ്പിച്ചു. എന്നാൽ, ഈ ഓർമിപ്പിക്കലിൽ സി. ഐയ്ക്ക് എന്തോ ഒരു പിശക് മണത്തു. അപ്പോൾ തന്നെ പി സി ജോർജിന്‍റെ ഒറിജിനൽ നമ്പറിലേക്ക് സി.ഐ വിളിച്ചു. തന്‍റെ പേരിൽ ഇങ്ങനെയൊരു ശുപാർശ പോയ കാര്യം തന്നെ പി.സി അപ്പോഴാണ് അറിയുന്നത്. സംഭവം കബളിപ്പിക്കലാണെന്ന് സി ഐയ്ക്ക് മനസിലായതും അപ്പോഴാണ്.

കോടഞ്ചേരിയിലെ കൊളംബന്‍റെ മരണം കീടനാശിനി മൂലമാണെന്ന് പരിശോധനാഫലം

കുറച്ചു കഴിഞ്ഞപ്പോഴേക്കും 'പി സിയുടെ സ്വന്തം ആൾ' നെഞ്ചും വിരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് എത്തി. പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിന്ന അനീഷ് വിളി വന്നത് പി.സി ജോർജിന്‍റെ ഫോണിൽ നിന്ന് തന്നെയാണെന്ന് വാദിച്ചു. അപ്പോൾ തന്നെ വിളി വന്ന ഫോണിലേക്ക് പൊലീസ് തിരിച്ചു വിളിച്ചത്. അങ്ങേത്തലയ്ക്ക്ൽ കേട്ടത് ഒരു സ്ത്രീശബ്ദം.

അനീഷിനെ അറിയുമോയെന്ന ചോദ്യത്തിന് അനീഷ് തന്‍റെ മകനാണെന്നും തലേദിവസം തന്‍റെ ഫോണുമായി അനീഷ് പുറത്തു പോയിരുന്നെന്നും രാവിലെയാണ് തിരിച്ചു തന്നതെന്നും സ്ത്രീ വ്യക്തമാക്കി. കാര്യങ്ങൾ പുറത്തായതോടെ അനീഷ് പൊലീസിനോട് സത്യം തുറന്നുപറഞ്ഞു. ഭാര്യയെയും കുട്ടിയേയും ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന പരാതിയിൽ പൊൻകുന്നം പോലീസ് അനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

First published: July 2, 2019, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories