സര്‍ക്കാര്‍ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം തുടങ്ങി
2018 ല്‍ സമര്‍പ്പിച്ച പരാതി അവഗണിച്ച പൊലീസ് യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
news18
Updated: July 23, 2019, 1:54 PM IST

fake certificate
- News18
- Last Updated: July 23, 2019, 1:54 PM IST
കൊല്ലം: സംസ്ഥാനത്തു സര്‍ക്കാര്‍ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമനം ലഭിക്കാന്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് റൈഫിള്‍ അസോസിയേഷന് കൊല്ലം ജില്ലാ സെക്രട്ടറി സജു എസ്.ദാസ് നല്കിയ പരാതിയില്‍ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ പൊലീസ് അന്വേഷണം വൈകാനിടയുണ്ടെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണച്ചുമതല ഏല്പിക്കണമെന്നും സജു ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ല്‍ സമര്‍പ്പിച്ച പരാതി അവഗണിച്ച പൊലീസ് യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. Also Read: കൊച്ചിയില്‍ സിപിഐ പൊലീസ് സ്റ്റേഷന് മാര്‍ച്ച്; എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലാത്തിയടി
ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലാത്ത സൗത്ത് സോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തതായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഗ്രേസ് മാര്‍ക്ക് നേടുകയാണെന്നും സജു ആരോപിക്കുന്നു. ഇതു സംബന്ധിച്ച് എല്ലാ പിന്തുണയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കായിക വിഭാഗമാണു നല്‍കുന്നത്. ദേശീയ ചാംപ്യന്‍ഷിപ്പെന്ന പേരിലാണു തട്ടിപ്പു സംഘം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നത്.
ഇതു സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അവ നശിപ്പിക്കപ്പെട്ടെന്നായിരുന്നു കായിക വകുപ്പിന്റെ മറുപടിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ക്കു സജു കത്തയച്ചിട്ടുണ്ട്.
എന്നാല്‍ പൊലീസ് അന്വേഷണം വൈകാനിടയുണ്ടെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണച്ചുമതല ഏല്പിക്കണമെന്നും സജു ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ല്‍ സമര്‍പ്പിച്ച പരാതി അവഗണിച്ച പൊലീസ് യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.