നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാജരേഖാ കേസ്: ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതുവരെ വൈദികരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി

  വ്യാജരേഖാ കേസ്: ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതുവരെ വൈദികരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി

  വൈദികർ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി

  court

  court

  • News18
  • Last Updated :
  • Share this:
   കൊച്ചി: സിറോ മലബാർ വ്യാജരേഖാ കേസിൽ വൈദികരെ ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി. വൈദികർ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി വിധിച്ചു.

   വൈദികരെ രാവിലെ പത്തുമുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യാമെന്നും ചോദ്യം ചെയ്യുന്ന മുറിയിൽ അഭിഭാഷകരെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വൈദികരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാൻ പാടില്ലെന്ന് നിർദേശിച്ച കോടതി, ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി.

   First published:
   )}