• HOME
  • »
  • NEWS
  • »
  • kerala
  • »
  • കമ്മീഷണർ ഓഫീസിൽ വ്യാജ തിരിച്ചറിയൽ കാർഡ്: വിതരണം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കമ്മീഷണർ ഓഫീസിൽ വ്യാജ തിരിച്ചറിയൽ കാർഡ്: വിതരണം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പിന്റെ തലേദിവസം കമ്മീഷണര്‍ ഓഫീസില്‍ 20ഓളം വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ രഞ്ജീഷ് വിതരണം ചെയ്തു

പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

  • Last Updated :
  • Share this:
കോഴിക്കോട്:  കമ്മീഷണര്‍ ഓഫീസീല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത സംഭവത്തില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് എ ആര്‍ ക്യാമ്പിലെ രഞ്ജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പിന്റെ തലേദിവസം കമ്മീഷണര്‍ ഓഫീസില്‍ 20ഓളം വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ രഞ്ജീഷ് വിതരണം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. രഞ്ജീഷിനെ ഇന്നലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ വിശമായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു നടപടി.

ALSO READ: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലും; എആര്‍ ക്യാമ്പിലെ പൊലീസുകാരനെതിരെ അന്വേഷണം

പൊലീസ് അസോസിയേഷനിലെ യുഡിഎഫ് അനുകൂല നേതാവായ രഞ്ജീഷിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് ചേവായൂര്‍ പൊലീസ് കേസെടുത്തിരുന്നു.

എറണാകുളത്ത് സംഘത്തിന്റെ ഓഫീസില്‍പോയി ഒപ്പിട്ടാണ്  തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടത്. കമ്മീഷണര്‍ ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ആരുംതന്നെ സംഘം ഓഫീസില്‍ പോയിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് യുഡിഎഫ് അനുകൂല പൊലീസ് സംഘടനയിലെ ചിലര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്നാണ് ആരോപണം.

ALSO READ: പൊലീസിലും കള്ളന്മാർ !! കേരള പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വിതരണം ചെയ്തത് 5000 വ്യാജ ഐഡി കാർഡുകൾ

മെഡിക്കല്‍ അവധിയിലായിരിക്കെയാണ് രഞ്ജീഷ് കമ്മീഷണര്‍ ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.  7067 പൊലീസ് സഹകരണ സംഘം ഓണററി സെക്രട്ടറിയായിരുന്ന അബ്ദുള്ളക്കോയ ഒപ്പിട്ട് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ 5000ത്തോളം വ്യാജമാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത രഞ്ജീഷിനെതിരെ കേസെടുക്കണമെന്ന് കേരള പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
First published: