തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്‌ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് തമ്പാനൂർ രവി പരാതി നൽകി.
സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്ന് നേരത്തെ തമ്പാനൂർ രവി ഫേസ്ബുക്കിൽ കുറിച്ചു. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമ്പാനൂര്‍ രവിയുടെ ഫേസ്ബുക്ക് കുറിപ്പ്
TRENDING: M Shivshankar| സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി [NEWS]Swapna Suresh| സ്വപ്ന സുരേഷ് ആരാണ്? പ്രമുഖ കോൺഗ്രസ് നേതാക്കളുമായി എന്താണ് ബന്ധം? [NEWS]Kerala Gold Smuggling| ആറുതവണയായി കടത്തിയത് 100 കോടിയുടെ സ്വർണം; ഒരു കടത്തിന് 25 ലക്ഷം രൂപ പ്രതിഫലം [NEWS]
സ്വർണക്കടത്ത് കേസിൽ സ്വപനാ സുരേഷിന്റെ ചിത്രങ്ങളും വാർത്തകളും പ്രചരിച്ചതിനും പിന്നാലെയാണ് സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മരുമകളാണ് സ്വപ്ന എന്ന രീതിയിൽ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സൈബർ സഖാക്കളാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നാണ ്തമ്പാനൂർ രവി ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggle, Gold smuggling, Gold Smuggling In Diplomatic Channel, Swapna suresh