നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ'; ബിജെപി നേതാവിനെതിരെ കേസ്

    'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ'; ബിജെപി നേതാവിനെതിരെ കേസ്

    ഋഷിരാജ് സിംഗ്

    ഋഷിരാജ് സിംഗ്

    • Last Updated :
    • Share this:
      തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ശബരിമല കർമ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്ന വ്യാജപ്രചരണം നടത്തിയ ബി.ജെ.പി. നേതാവിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

      തൃശ്ശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയിൽ കള്ള പ്രചരണം നടത്തിയത്.

      താന്‍ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്നുള്ള വ്യാജപ്രചരണത്തിനെതിരെ ഋഷിരാജ് സിങ് പരാതി നല്‍കിയിരുന്നു. അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌‌‌റയ്‌‌‌‌‌‌‌‌‌ക്കാണ്‌ അദ്ദേഹം പരാതി നല്‍കിയത്. സോഷ്യല്‍മീഡിയ വഴിയായിരുന്നു വ്യാജപ്രചരണം.
      First published: