നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ' വ്യാജപ്രചരണത്തിനെതിരേ DGP

  'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ' വ്യാജപ്രചരണത്തിനെതിരേ DGP

  ഋഷിരാജ് സിംഗ്

  ഋഷിരാജ് സിംഗ്

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തുവെന്നുള്ള വ്യാജപ്രചരണത്തിനെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പരാതി നല്‍കി. അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌‌‌റയ്‌‌‌‌‌‌‌‌‌ക്കാണ്‌ പരാതി നല്‍കിയിരിക്കുന്നത്.

   വനിതാ മതിലിനെതിരെ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പങ്കെടുത്തതായി കാട്ടി വൻ തോതിലുള്ള പ്രചരണം നടന്നിരുന്നു. മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പങ്കെടുത്തതിന് പിന്നാലെയാണ് അയ്യപ്പജ്യോതിയിൽ ഋഷിരാജ് സിംഗും പങ്കെടുത്തതെന്നായിരുന്നു ഒരു വിഭാഗം നടത്തിയ പ്രചാരണം. ചിത്രത്തിൽ കാണുന്നയാളിന് ഋഷിരാജ് സിംഗുമായുള്ള രൂപസാദൃശ്യമാണ് വിനയായത്.

   താനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആരോ മനപൂർവം പ്രചരിപ്പിച്ചതാണ്. തന്റെ വ്യാജചിത്രവും അടിക്കുറിപ്പും പോസ്റ്റ് ചെയ്‌തവരെ കണ്ടെത്തണം. ഇവര്‍ക്കെതിരെ കേസെടുത്ത് കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം-ഋഷിരാജ് സിംഗ് പരാതിയിൽ പറഞ്ഞു.    

   First published: