ആലപ്പുഴ: ആലപ്പുഴ: നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പട്ടി ഇറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചാരണം. വാട്സ് ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതം പ്രചാരണം നടന്നത്.
ഹോട്ടലിന്റെയും മാസംത്തിന്റെയും ചിത്രങ്ങളടക്കം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി. സംഭവം വ്യാജ വാർത്തയാണെന്ന് വിളിക്കുന്നവരോട് അധികൃതർ വ്യക്തമാക്കി. കൂടാതെ ആലപ്പുഴയില്‍ ‘ദി അശോക ഹോട്ടൽ’ എന്നപേരിൽ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.