നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്മിതാ മേനോനെ ഭാരവാഹിയായി നിയമിച്ചത് എന്റെ ശിപാർശയിൽ; വി.മുരളീധരനെതിരായ വ്യാജപ്രചാരണം ജനശ്രദ്ധ തിരിക്കാൻ': കെ.സുരേന്ദ്രൻ

  'സ്മിതാ മേനോനെ ഭാരവാഹിയായി നിയമിച്ചത് എന്റെ ശിപാർശയിൽ; വി.മുരളീധരനെതിരായ വ്യാജപ്രചാരണം ജനശ്രദ്ധ തിരിക്കാൻ': കെ.സുരേന്ദ്രൻ

  വി.മുരളീധരനെതിരേ നടക്കുന്നത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സി.പി.എം ഉന്നത നേതാക്കളും സൈബര്‍ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
  കോഴിക്കോട്: സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്‍റെ ശുപാര്‍ശയിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്‍റെ ശുപാര്‍ശ പ്രകാരമാണ് സ്മിതയെ ഭാരവാഹിയാക്കിയതെന്നും കൂടുതല്‍ പ്രൊഫഷണലുകളെ  പാര്‍ട്ടിയില്‍  ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന സ്ഥാനം നല്‍കിയതെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  Also Read- വി. മുരളീധരന്‍ ചട്ടലംഘനം നടത്തിയെന്ന പരാതി: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

  ഇങ്ങനെയുള്ളവരെ ഇനിയും ഉള്‍പ്പെടുത്തും. സ്മിതയ്ക്  ബിജെപി  ബന്ധമില്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവരുടെ കുടുംബം അഞ്ച് പതിറ്റാണ്ടായി സംഘപരിവാര്‍ ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവര്‍ പാര്‍ട്ടിക്ക് അന്യം നില്‍ക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കില്‍ അത് വെറുതെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പ്രചാരണം സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  Also Read- പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും തല വെട്ടുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

  മഹിളാമോര്‍ച്ച ഭാരവാഹിയാവുന്നതിന് മുന്‍പ് സ്മിതയെ അറിയില്ലെന്ന് എം ടി രമേശ് പറഞ്ഞത് അദ്ദേഹത്തിന്‍റെ കാര്യമാവും. ഇക്കാര്യം പറഞ്ഞ് എം ടി രമേശും താനും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിക്കേണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. വി മുരളീധരന്‍റെ അപകീര്‍ത്തിപ്പെടുത്തി സ്വര്‍ണക്കടത്ത് ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പരിപാടിയെങ്കില്‍ ആ വെള്ളം വാങ്ങി വെച്ചാല്‍ മതി. വി.മുരളീധരനെ വേട്ടയാടി സ്വര്‍ണക്കള്ളക്കടത്തു നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നടക്കാത്ത കാര്യമാണ്. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ കോടികളുടെ തട്ടിപ്പിനെതിരെ കൂടുതല്‍ ശക്തമായ സമരത്തിന് ബി.ജെ.പി വരും ദിവസങ്ങളില്‍ നേതൃത്വം കൊടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  Also Read- ഇഡ്ഡലി ബോറൻ ഭക്ഷണമെന്ന് ബ്രിട്ടീഷ് പ്രൊഫസർ; പിന്നീട് സംഭവിച്ച ലോകമഹാ ഇഡ്ഡലി യുദ്ധം

  വി.മുരളീധരനെതിരേ നടക്കുന്നത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സി.പി.എം ഉന്നത നേതാക്കളും സൈബര്‍ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പറയുമ്പോള്‍ യു.ഡി.എഫിനെ പോലെ ഇടക്കിടയ്ക്ക് സമരം നിര്‍ത്തുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. സമരം നിര്‍ത്തണമെന്നാവശ്യപ്പെടാന്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. പറ്റില്ലെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഉദ്ഘാടനച്ചടങ്ങില്‍ 500 പേര്‍ പങ്കെടുത്തു. അഞ്ചുപേര്‍ എന്നത് തങ്ങള്‍ക്ക് ബാധകല്ലെന്നും  സര്‍ക്കാര്‍  പരിപാടിക്ക്  എന്തുമാവാമെന്നുമുള്ള നടപടി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ അഞ്ചുപേര്‍ എന്നത് ബിജെപിയും മാറ്റും.  നാളെ നാല് മേഖലകളിലായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗം നടക്കുന്നുണ്ട്. യോഗത്തില്‍ ഭാവി സമര പരിപാടികള്‍ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കി ജനങ്ങളുടെ മുന്നില്‍ ആളാവാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്റെ  പദ്ധതിയാണെന്ന് പറഞ്ഞ് പത്രങ്ങളിലെല്ലാം പരസ്യം കൊടുത്ത ജലജീവന്‍ പദ്ധതി കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങി നടപ്പിലാക്കുന്നതാണ്. ഇത് മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയില്‍ പെട്ടതാണ്. എന്നിട്ട് കേന്ദ്രത്തെ ഒഴിവാക്കി സര്‍ക്കാര്‍ പടം വെച്ച് പരസ്യം നടത്തുന്ന ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

  വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് എല്ലായിടത്തും നടന്നിട്ടുണ്ട്. ഇത് തിരുത്തിയില്ലെങ്കില്‍ ക്രമക്കേട് നടന്ന സ്ഥലങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
  Published by:Rajesh V
  First published:
  )}