HOME » NEWS » Kerala » FAKE PROPAGANDA IN THE NAME OF CHRISTIAN ORGANIZATIONS TO BAN AZAN THROUGH LOUDSPEAKERS AR

മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ പേരിൽ വ്യാജ പ്രചരണം

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ഇവരുടെ പേരിലിറങ്ങിയ ലഘുലേഖയിൽ ആവശ്യപ്പെടുന്നത്

News18 Malayalam | news18-malayalam
Updated: January 16, 2021, 5:14 PM IST
മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ പേരിൽ വ്യാജ പ്രചരണം
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നതായി പരാതി. വർഗീയമായ സ്പർദ്ധ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കേരള കൗൺസില്‍ ഓഫ് ചര്‍ച്ച് രംഗത്തെത്തി.

കേരള ഇന്‍റര്‍ ചര്‍ച്ച് ലെയ്റ്റി കൗൺസിലിന്‍റെ പേരിലാണ് ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ഇവരുടെ പേരിലിറങ്ങിയ ലഘുലേഖയിൽ ആവശ്യപ്പെടുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി മറ്റ് മതസ്ഥരെ നിന്ദിക്കുകയാണെന്നും ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും ലഘുലേഖയിൽ പറയുന്നുണ്ട്. ബാങ്കുവിളി നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നും നോട്ടീസിൽ പറയുന്നു.

Also Read- പ്രതിഭ MLAയെ പാലം ഉദ്ഘാടനം പോസ്റ്ററിൽ നിന്ന് ഒഴിവാക്കി; പുതിയ വിവാദം

സംസ്ഥാനത്തെ പ്രമുഖ ക്രിസ്ത്യൻ സംഘടനകളുടെ പേരുവെച്ച് ഇറങ്ങിയ ലഘുലേഖ സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലയിൽ മുസ്ലീം-ക്രൈസ്തവ വിശ്വാസികൾ തമ്മിലുള്ള മതമൈത്രി ഇല്ലാതാക്കാൻ ആരോ മനപൂർവ്വം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചതാണെന്നാണ് കേരള കൗൺസില്‍ ഓഫ് ചര്‍ച്ചിന്‍റെ നിലപാട്.

വസ്തുത തിരിച്ചറിഞ്ഞ് ഇത്തരം വ്യാജ പ്രചാരണം എല്ലാവരും തള്ളിക്കളയണമെന്നും കേരള കൗൺസില്‍ ഓഫ് ചര്‍ച്ച് ആവശ്യപെട്ടു. പ്രചരിച്ച ലഘുലേഖയിൽ ഭാരവാഹികളുടെ പേരും ഇ മയില്‍ വിലാസവുമൊക്കെയുണ്ടെങ്കിലും ഫോൺനമ്പര്‍ മായ്ച്ച നിലയിലാണ്. വ്യാജ പ്രചാരണത്തിനെതിരെ കേന്ദ്ര-സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Published by: Anuraj GR
First published: January 16, 2021, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories