• HOME
 • »
 • NEWS
 • »
 • kerala
 • »
 • Fake Video Alert | 'ഇത് കേരളത്തിലാണ്'; ചിതകൾ ഒരുമിച്ച് കത്തുന്ന ആ വീഡിയോ വ്യാജമെന്ന് കമ്മിറ്റി

Fake Video Alert | 'ഇത് കേരളത്തിലാണ്'; ചിതകൾ ഒരുമിച്ച് കത്തുന്ന ആ വീഡിയോ വ്യാജമെന്ന് കമ്മിറ്റി

ഭാരതപ്പുഴയുടെ തീരത്ത് ഷൊർണൂരിൽ പ്രവർത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുകയാണെന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നാണ് ട്രസ്റ്റ് അധികൃതർ പറയുന്നത്.

പ്രചരിക്കുന്ന വീഡിയോ ദൃശ്യം

പ്രചരിക്കുന്ന വീഡിയോ ദൃശ്യം

 • Share this:
  കോവിഡിന്റെ രണ്ടാം തരംഗത്തിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ചകൾ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും പ്രചരിച്ചിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ഉണ്ടെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാത്തവരുടെ കണ്ണു തുറക്കാൻ സഹായിക്കുന്ന വിഡിയോ എന്ന പേരിൽ ധാരാളം പേരാണ് സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ കണ്ടത്.

  ഭാരതപ്പുഴയുടെ തീരത്ത് ഷൊർണൂരിൽ പ്രവർത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുകയാണെന്നുള്ള പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ വീഡിയോയിൽ പറയുന്നപോലെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിട്ടില്ലെന്നാണ്  ട്രസ്റ്റ് അധികൃതർ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് ശ്മശാനത്തിൽ സംസ്കാര ചടങ്ങിനെത്തിയ യുവാവാണ് തെറ്റായ സന്ദേശത്തോടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

  ഇന്ന് സംസ്ഥാനത്ത്  38,460 പേര്‍ക്ക് കോവിഡ്; 54 മരണം

  കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി ഒ സി ടി  പി സി ആര്‍ , ആര്‍ ടി എല്‍ എ എം പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.

  രാത്രിയോടെ എറണാകുളം അതിര്‍ത്തി അടയ്ക്കും

  നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണകുളത്ത് അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. ജില്ലാ അതിർത്തികൾ ബാരിക്കേഡുകൾ കൊണ്ടാണ് അടയ്ക്കുന്നത്. അനാവശ്യയാത്ര നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകുമെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് വ്യക്തമാക്കി.

  Also Read- Covid 19 | പൂർണ്ണിമയ്ക്കും ഭാഗ്യരാജിനും കോവിഡ്

  ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സർക്കാർ മാർഗനിർദ്ദേശത്തിൽ നൽകിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക. അല്ലാതെയുള്ള നിയമലംഘകർക്കെതിരേ കേസെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളിൽ ലോക്‌ഡൗണിനു സമാന നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ ജില്ലയിൽ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നൽ‌ നൽകാനും തീരുമാനമായി.

  Also Read- Covid 19 | കോവിഡിനെതിരായ പോരാട്ടത്തിന് പിന്തുണ; ഓസ്‌ട്രേലിയക്ക് നന്ദി അറിയിച്ച് മോദി
  Published by:Rajesh V
  First published: