• HOME
 • »
 • NEWS
 • »
 • kerala
 • »
 • പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണം തിരിഞ്ഞുകൊത്തുന്നു; കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും

പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണം തിരിഞ്ഞുകൊത്തുന്നു; കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും

തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും രംഗത്തെത്തി. വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്നും ഇവർ വ്യക്തമാക്കി.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കാസര്‍കോട്: സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തല രാവിലെ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

  Also Read- 'ഉദുമയിൽ കുമാരിക്ക് 5 വോട്ട്'; സംസ്ഥാന വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

  എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും രംഗത്തെത്തി. വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്നും ഇവർ വ്യക്തമാക്കി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. 'ലിസ്റ്റില്‍ ഒന്നിലധികം തവണ പേര് വന്നത് ഞങ്ങള്‍ അറിഞ്ഞല്ല. ഞങ്ങളാരോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതല്‍ തവണ പേര് ലിസ്റ്റില്‍ വന്നത്. അതിന് തങ്ങള്‍ എന്ത് പിഴച്ചു. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ടവരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരാണ്'- കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും പറഞ്ഞു.

  Also Read- കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ; കൊല്ലത്ത് എം സുനിൽ; കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ; ഔദ്യോഗിക പ്രഖ്യാപനമായി

  തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വര്‍ഷമായി പെരിയയിലാണ് താമസം. പഞ്ചായത്ത് അംഗമായിട്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സഹായം നല്‍കിയത്. ഒരു വോട്ടർ ഐ ഡി മാത്രമാണ് അവര്‍ക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ശശിയും പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.

  പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

  തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

  തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കഴക്കൂട്ടത്ത്- 4506 കൊല്ലം-2534, തൃക്കരിപ്പൂർ - 1436, കൊയിലാണ്ടി - 4611, നാദാപുരം - 6171, കൂത്തുപറമ്പ് - 3523, അമ്പലപ്പുഴ - 4750 വോട്ടുകൾ ഇത്തരത്തിൽ കണ്ടെത്തി.

  'Also Read- 'ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; കടകംപള്ളിയുടെ മാപ്പ് പറച്ചില്‍ എന്തിനെന്ന് അറിയില്ല': സീതാറാം യെച്ചൂരി

  ഇതിന് പിന്നിൽ സംഘടിത ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു
  അഞ്ചു മണ്ഡലങ്ങളിലെ ക്രമക്കേടിന് അദ്ദേഹം തെളിവ് കൈമാറി. പട്ടികകൾ സൂക്ഷ്മമായി പരിശോധിച്ച് വ്യാജ വോട്ടുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി.
  Published by:Rajesh V
  First published: