പുതുപ്പാടി: വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട പുതുപ്പാടിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. പുതുപ്പാടി അടിവാരം ഒമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതായാണ് പരാതി.
പ്രവാസിയായ അടിവാരം വടക്കേപറമ്പില്‍ മുഹമ്മദ് ശാഫിയുടെ വോട്ടാണ് ശാഫി എത്തുന്നതിനും മുന്നേ മറ്റൊരാള്‍ ചെയ്തത്.
വോട്ട് ചെയ്യാനായി കഴിഞ്ഞ ദിവസമാണ് ശാഫി സൗദിയില്‍ നിന്നും എത്തിയത്. ശാഫി എത്തുന്നതിന്റെ മുമ്പുള്ള ഒമ്പതാമത്തെ ആളാണ് വോട്ട് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.