നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബെവ്കോയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; ഓണ്‍ലൈന്‍ വഴി മദ്യ വില്‍പന തുടങ്ങിയെന്ന് പ്രചരണം

  ബെവ്കോയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; ഓണ്‍ലൈന്‍ വഴി മദ്യ വില്‍പന തുടങ്ങിയെന്ന് പ്രചരണം

  വ്യാജ വെബ്സൈറ്റ് ആരംഭിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസും എക്സൈസ് വിഭാഗവും അന്വേഷണം ആരംഭിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ് ആരംഭിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസും എക്സൈസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യഷോപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ കോര്‍പറേഷന്റെ പേരും ലോഗോയും സഹിതമുള്ള പേജ് പ്രത്യക്ഷപ്പെട്ടത്.

   ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും ഓണ്‍ലൈന്‍ വഴി മദ്യ വില്‍പന തുടങ്ങിയെന്ന വ്യാജ സന്ദേശമാണ് വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നത്. കോര്‍പറേഷന്റെ പേരും ലോഗോയുമുള്ള സൈറ്റില്‍ ഇന്ത്യന്‍, വിദേശ നിര്‍മിത ബ്രാന്‍ഡുകളിലുള്ള മദ്യത്തിന്റെ ഡിസ്പ്ലേയുണ്ട്. ബെവ്കോയില്‍ കിട്ടുന്ന മദ്യത്തിന്റെ വില സഹിതമുള്ള ഡിസ്പ്ലേ നോക്കി തിരഞ്ഞെടുത്ത് ഓണ്‍ലൈനായി പണം നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യവും വ്യാജന്മാർ നൽകുന്നുണ്ട്.
   You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
   24 മണിക്കൂര്‍ ഡെലിവറിയാണ് ഇവരുടെ വാഗ്ദാനം. ഫോണ്‍നമ്പര്‍ സഹിതം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. മേല്‍വിലാസം നല്‍കി ക്യാഷ് ഓണ്‍ ഡെലിവറിയായും ഓണ്‍ലൈനായും പണം അടയ്ക്കാം. ബുക്കിങ് പൂര്‍ത്തിയായാല്‍ തൊട്ടുപിന്നാലെ ഇ-മെയില്‍ സന്ദേശവും എസ്‌എംഎസും ലഭിക്കും. എന്നാല്‍ മദ്യം മാത്രം ലഭിക്കില്ല.

   ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടെങ്കിലും ഹൈക്കോടതി ഇടപെട്ടതോടെ പിന്മാറിയിരുന്നു. ഇതേ തുടർന്നാണ് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പോലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
   Published by:user_49
   First published:
   )}