• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദിലീപിനെ പൂട്ടണം' വാട്‌സ് ആപ്പ് ഗ്രൂപ്പ്; ഷോണ്‍ ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

'ദിലീപിനെ പൂട്ടണം' വാട്‌സ് ആപ്പ് ഗ്രൂപ്പ്; ഷോണ്‍ ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്.

  • Share this:
കോട്ടയം: ദിലീപിനെ എതിര്‍ക്കുന്നവരുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ച കേസില്‍‌ ഷോൺ ജോര്‍ജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ദീലീപിനെ പൂട്ടണം എന്ന പേരില്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജാണെന്ന് കണ്ടെത്തിയിരുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പില്‍‌ ഉൾപ്പെട്ടവരിൽ ചിലരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Also Read-'ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കാണെന്ന സംഘടനാബോധം എനിക്കുണ്ട്': കെ സുധാകരൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ രണ്ടാം പ്രതിയും നടന്‍ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പ് സ്ക്രീൻഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
Published by:Jayesh Krishnan
First published: