HOME » NEWS » Kerala » FAKE WHATSAPP GROUPS IN THE NAME OF DYFI SAYS AA RAHIM

'ഡിവൈഎഫ്ഐയുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പുകൾ'; ജാഗ്രത പാലിക്കണമെന്ന് DYFI സംസ്ഥാന സെക്രട്ടറി എ എ റഹീം

'ഈ ഗ്രൂപ്പുകളുമായി ഡിവൈഎഫ്ഐയുടെ ഒരു ഘടകത്തിനും യാതൊരുവിധ ബന്ധവും ഇല്ല. ഈ ഗ്രൂപ്പുകളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ സഹകരിക്കരുത്'

News18 Malayalam | news18-malayalam
Updated: May 15, 2021, 8:32 PM IST
'ഡിവൈഎഫ്ഐയുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പുകൾ'; ജാഗ്രത പാലിക്കണമെന്ന് DYFI സംസ്ഥാന സെക്രട്ടറി എ എ റഹീം
എ.എ റഹീം
  • Share this:
തിരുവനന്തപുരം; ഡിവൈഎഫ്ഐയുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് തെറ്റായ പ്രചരണം നടന്നുവരുന്നതായി സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. വാട്സ്ആപ്പിൽ " ഡിവൈഎഫ്ഐ സന്നദ്ധ സേന" എന്ന പേരിൽ രൂപീകരിക്കപ്പെടുകയും ഇപ്പോൾ "കേരള സന്നദ്ധ സേന" എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടതായും ഇത്തരം വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ സഖാക്കൾ ജാഗ്രത പുലർത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.

എ എ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

വാട്സ്ആപ്പിൽ " ഡിവൈഎഫ്ഐ സന്നദ്ധ സേന" എന്ന പേരിൽ രൂപീകരിക്കപ്പെടുകയും ഇപ്പോൾ "കേരള സന്നദ്ധ സേന" എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടു . ഈ ഗ്രൂപ്പുകളുമായി ഡിവൈഎഫ്ഐയുടെ ഒരു ഘടകത്തിനും യാതൊരുവിധ ബന്ധവും ഇല്ല. ഈ ഗ്രൂപ്പുകളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ സഹകരിക്കരുത്. ഡിവൈഎഫ്ഐയുടെ വാർഡുതല സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഡിവൈഎഫ്ഐ അംഗങ്ങൾ അതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. ഇത്തരം വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ സഖാക്കൾ ജാഗ്രത പുലർത്തണം.

അതിനിടെ പൊതിച്ചോറ് വിതരണത്തിന്‍റെ പേരിൽ കഞ്ചാവ് കടത്തിയെന്ന വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്ഐ തലശേരി ബ്ലോക്ക് കമ്മിറ്റി. കഴിഞ്ഞ ദിവസം കണ്ണൂർ ചൊക്ലിയിലെ ഒരു വീട്ടിൽ നിന്നും കഞ്ചാവുമായി പിടിയിലായ അഷ്മിറുമായി ബന്ധപ്പെടുത്തി ഡി വൈ എഫ് ഐ നേതാവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സത്യ വിരുദ്ധമാണ്. അഷ്മീർ ഡി വൈ എഫ് ഐയുടെ പ്രവർത്തകനോ, സംഘടനയുടെ തെരെഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു ഘടകത്തിലോ അംഗമല്ല. കോവിഡ് കാലത്ത് ഡി വൈ എഫ് ഐ നടത്തുന്ന വിവിധങ്ങളായിട്ടുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ മാറ്റ് കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചു വാർത്തകൾ വളച്ചൊടിച്ച് സംഘടനയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എതിരാളികൾ നടത്തുന്നതെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

Also read: കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ

തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഡി വൈ എഫ് ഐ പൊതിച്ചോർ നല്കി വരുന്നുണ്ട്. ന്യൂമാഹി മേഖലാ കമ്മിറ്റി കഴിഞ്ഞ ജനുവരി മാസം 24 ന് ആണ് പൊതിച്ചോർ അവസാനമായി നൽകിയത്. സത്യം ഇങ്ങനെയാണെന്നിരിക്കെ പൊതിച്ചോറിന്‍റെ വിതരണമെന്ന പേരിൽ കഞ്ചാവ് കടത്തിയെന്ന വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നവർക്കെതിരെ ഡി വൈ എഫ് ഐ പരാതി നൽകും. ഇന്നലെ നടന്ന സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെടുന്നതായും ഡി വൈ എഫ് ഐ തലശേരി ബ്ലോക്ക് നേതൃത്വം ആവശ്യപ്പെട്ടു.
Published by: Anuraj GR
First published: May 15, 2021, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories