അതിശക്തമായ കാറ്റിൽ മരം വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം; അച്ഛൻ ഗുരുതരാവസ്ഥയിൽ

ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് ഭയന്നു പോയ കുടുംബം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കവെ അച്ഛന്‍റെയും മകളുടെയും മുകളിലേക്ക് മരം വീഴുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: August 5, 2020, 9:09 AM IST
അതിശക്തമായ കാറ്റിൽ മരം വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം; അച്ഛൻ ഗുരുതരാവസ്ഥയിൽ
Death
  • Share this:
വയനാട്: അതിശക്തമായ കാറ്റിൽ മരം വീണ് ആറുവയസുകാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിന് ഗുരുതര പരിക്ക്. വയനാട് തോളക്കര ആദിവാസി കോളനിയിലെ ബാബുവിന്‍റെ മകൾ ജ്യോതികയാണ് (6) മരിച്ചത്. പുലർച്ചയോടെയായിരുന്നു അപകടം. ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് ഭയന്നു പോയ കുടുംബം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കവെ അച്ഛന്‍റെയും മകളുടെയും മുകളിലേക്ക് മരം വീഴുകയായിരുന്നു.
TRENDING:Ram Mandir bhumi pujan in Ayodhya LIVE Updates| രാമനാമ ജപമുഖരിതമായി അയോധ്യ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്[NEWS]Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]

ജ്യോതിക സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബാബുവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത്  മഴ കനക്കുന്ന സാഹചര്യത്തിൽ അപകടസാധ്യതകൾ മുന്നിൽക്കണ്ട് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത കാറ്റും മഴയും കണക്കിലെടുത്ത് പല ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: August 5, 2020, 8:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading