News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 5, 2019, 5:58 PM IST
bank promotion scam
കണ്ണൂർ: കോൺഗ്രസ് അനുകൂല ഭരണസമിതി ഉള്ള കണ്ണൂരിലെ ഉളിക്കൽ സർവീസ് സഹകരണ ബാങ്കിലെ പ്രമോഷൻ ക്രമക്കേടിനെതിരെ കോൺഗ്രസ് അനുകൂല കുടുംബം രംഗത്ത്. സജീവ കോൺഗ്രസ് പ്രവർത്തകനായ മാത്യു മറ്റത്തിനാനിയും ഭാര്യ മറിയാമ്മയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി ആസ്ഥാനത്ത് ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നല്കുന്നു.
also read:'
ഫിറ്റ് കണ്ണൂര്'; വ്യായാമ ശീലത്തിൽ പുത്തൻ ചുവടുവെപ്പുമായി കണ്ണൂർ1988 മുതൽ ബാങ്കിൽ ജോലി ചെയ്യുന്ന മറിയാമ്മയുടെ അർഹതപ്പെട്ട പ്രമോഷനുകൾ സീനിയോറിറ്റി ലിസ്റ്റിൽ തിരിമറി നടത്തി ജൂനിയറായവർക്ക് നൽകി എന്നാണ് പരാതി. ബാങ്ക് പ്രസിഡണ്ടിനെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചെങ്കിലും പരാതിയിൽ നടപടികൾ ഉണ്ടായില്ലെന്നും മറിയാമ്മ പറയുന്നു.
1968 മുതൽ കെഎസ്യു പ്രവർത്തകനായിരുന്ന മാത്യു മറ്റത്തിനാനി പിന്നീട് പുളിക്കൽ മണ്ഡലത്തിൽ ബൂത്ത് പ്രസിഡന്റ് മുതൽ മണ്ഡലം സെക്രട്ടറി വരെ ഉള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രമോഷൻ ക്രമക്കേടിനെ സംബന്ധിച്ച് കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകുകയും തനിക്ക് അനുകൂലമായ വിധി ലഭിക്കുകയും ചെയ്തുവെന്ന് മറിയാമ്മ പറയുന്നു. എന്നാൽ ബാങ്ക് ഇതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചു. 51 വർഷം പാർട്ടി പ്രവർത്തനം നടത്തിയ തന്നോടും കുടുംബത്തോടും നേതൃത്വം കാണിച്ച അവഹേളത്തിന് എതിരെയാണ് കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം എന്നും മാത്യു പറഞ്ഞു.
First published:
November 5, 2019, 5:58 PM IST