• HOME
  • »
  • NEWS
  • »
  • kerala
  • »
  • എട്ടു കോടി രൂപയുടെ ജപ്തി തടയാൻ ആക്രമണവും നായ്ക്കളും; നാലു വർഷമായിട്ടും നടപടി പൂർത്തിയാക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ

എട്ടു കോടി രൂപയുടെ ജപ്തി തടയാൻ ആക്രമണവും നായ്ക്കളും; നാലു വർഷമായിട്ടും നടപടി പൂർത്തിയാക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ

പാലാരിവട്ടം എസ് ബി ഐ ബഞ്ചിലെ ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റ് പദവിയുള്ള അഡ്വക്കേറ്റ് കമ്മീഷനും തൃക്കാക്കര പോലീസിന്റെ സാന്നിധ്യത്തിലാണ് കെവിന്റെ വീട് ജപ്തി ചെയ്യാനായി എത്തിയത്.

  • Share this:
    കൊച്ചിയിൽ (Kochi) ജപ്തി നടപടിക്കെത്തിയ (Foreclosure Procedure) ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാർ ആക്രമിച്ചു. കാക്കനാട് (Kakkanad) ചെമ്പുമുക്കില്‍ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരെ വീട്ടുടമയും മകനും ചേർന്ന് നായ്ക്കളെ അഴിച്ചുവിടുകയും വാക്കത്തി വീശുകയുമായിരുന്നു. ഇതിൽ വാക്കത്തി വീശിയപ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ കൈയിന് പരിക്കേൽക്കുകയും ചെയ്തു.

    ചെമ്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ 2018ലാണ് പാലാരിവട്ടം എസ് ബി ഐ തുടങ്ങിയത്. എട്ടു കോടി രൂപ ബാധ്യതയുടെ മേൽ ബാങ്ക് ആരംഭിച്ച ജപ്തി നടപടി പക്ഷെ വീട്ടുകാരുടെ നിസ്സഹകരണം മൂലം നാല് വർഷമായിട്ടും ബാങ്കിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജപ്തി ചെയ്യാൻ ഇതിനു മുൻപ് നാല് തവണ വന്നിരുന്നെങ്കിലും അപ്പോഴൊക്കെ വീട്ടുകാരുടെ ആക്രമണത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നിരുന്നു.

    ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പാലാരിവട്ടം എസ് ബി ഐ ബഞ്ചിലെ ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റ് പദവിയുള്ള അഡ്വക്കേറ്റ് കമ്മീഷനും തൃക്കാക്കര പോലീസിന്റെ സാന്നിധ്യത്തിലാണ് കെവിന്റെ വീട് ജപ്തി ചെയ്യാനായി എത്തിയത്. നേരത്തെ ജപ്തിക്ക് എത്തിയപ്പോഴെല്ലാം വീട്ടുകാർ നായ്ക്കളെ അഴിച്ചുവിട്ടിരുന്നതിനാൽ ഇത്തവണ തുടർന്ന് ദയ ആനിമൽ റെസ്ക്യൂ സംഘത്തിലെ പ്രവർത്തകർക്കൊപ്പമാണ് ബാങ്ക് ഉദ്യോഗസ്ഥർ ജപ്തിക്കെത്തിയത്.

    Also read- Attack | ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നായ്ക്കളെ അഴിച്ചുവിട്ടു; വാക്കത്തി വീശി

    എന്നാൽ മുൻപത്തെ പോലെ കെവിനും അമ്മയും ഇത്തവണയും വീട്ടിലെ നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു. ഇവർ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് തള്ളി പുറത്താക്കുകയും വാക്കത്തി വീശി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ജപ്തിക്ക് നേതൃത്വം നല്‍കാനെത്തിയ വനിതാ അഡ്വക്കേറ്റ് കമ്മീഷന്‍ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റത്.

    Also read- Air India Express | കൊച്ചിയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് എയർഇന്ത്യാ എക്സ്പ്രസ്; യാത്രക്കാരെ മുംബൈയിലേക്ക് എത്തിക്കും

    2013 ൽ പാർട്ണർഷിപ്പ് കമ്പനി തുടങ്ങാനായി വീട്ടുകാരുടെ സ്വത്ത് വകകൾ പണയപ്പെടുത്തി അയൽവാസി ബാങ്കിൽ നിന്നും രണ്ടരക്കോടി രൂപ ലോൺ എടുത്തിരുന്നു. ഇതിൽ 46 ലക്ഷ൦ ഒഴിച്ച് തിരിച്ചടയ്ക്കാതെ വന്ന തുകയുടെ പലിശ പെരുകിയതാണ് ജപ്തിയിലേക്ക് നയിച്ചത്. എന്നാൽ വായ്പ്പയ്ക്കെടുത്ത തുകയ്ക്ക് ഈടായി തന്റെ സ്ഥലം ഒപ്പിട്ട് നൽകിയിട്ടില്ലെന്നും ബാങ്കിൽ വ്യാജരേഖകൾ കാണിച്ച് അയൽവാസിയാണ് ഇത്രയും വലിയ തുക ലോണെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം കാണിച്ച് ഇവർ കൊടുത്ത കേസ് കോടതിയിലാണ്.

    Also read- Jayanti Janata | കാത്തിരിപ്പിനൊടുവിൽ 'ജയന്തി ജനത' വരുന്നു; മാർച്ച് 31 മുതൽ ഓടിത്തുടങ്ങും

    ജപ്തി പ്രതിസന്ധിയിലായതോടെ തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പൻ നടത്തിയ അനുരഞ്ജന ചർച്ചയ്‌ക്കൊടുവിൽ ബാങ്ക് ഉദ്യോഗസ്ഥർ തിരിച്ചുപോയി. എന്നാൽ ജപ്തി ഒഴിവാക്കാൻ കഴിയില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.
    Published by:Naveen
    First published: