നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർതൃവീട്ടിൽ നിന്നും ആറു മാസം ഗർഭിണിയായ പെൺകുട്ടിയെ കാണാതായിട്ട് രണ്ടുവർഷം; മകൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയാതെ ഒരു കുടുംബം

  ഭർതൃവീട്ടിൽ നിന്നും ആറു മാസം ഗർഭിണിയായ പെൺകുട്ടിയെ കാണാതായിട്ട് രണ്ടുവർഷം; മകൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയാതെ ഒരു കുടുംബം

  കാണാതായത് തൃക്കുന്നപ്പുഴ സ്വദേശിനി അനിലാ ബാബു എന്ന സത്യയെ

  കാണാതായ അനില ബാബു

  കാണാതായ അനില ബാബു

  • Share this:
  ആലപ്പുഴ: ഭർതൃവീട്ടിലെ  പീഡനങ്ങളെ  കുറിച്ച് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ധാരളം വിവരങ്ങൾ പുറത്തുവരുമ്പോൾ 6 മാസം ഗർഭിണിയായിരുന്ന സ്വന്തം മകൾ  ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലുമറിയാതെ ആലപ്പുഴയിൽ ഒരു മത്സ്യതൊഴിലാളി കുടുംബം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ചെറിയഴിക്കലിൽ നിന്ന് കാണാതായ അനിലാ ബാബു എന്ന തൃക്കുന്നപ്പുഴ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും നൽകാൻ പൊലീസിനോ ഭർതൃവീട്ടുകാർക്കോ കഴിഞ്ഞിട്ടില്ല.

  രണ്ട് വർഷമായി സുധയുടെ കണ്ണുനീർ തോർന്നിട്ടില്ല. പീലിംഗ് ഷെഡിൽ പോയി പണിയെടുത്തും, ബാബുവള്ളത്തിൽ പോയി സംമ്പാദിച്ച തുച്ഛമായ വരുമാനവും ബാക്കി കടവും മേടിച്ചാണ് 2018 ജൂലൈ 11 ന്   മകൾ അനില എന്ന സത്യയെ കരുനാഗപ്പള്ളി ചെറിയ അഴീക്കൽ അനിൽ ബാഹുലേയന് വിവാഹം ചെയ്ത് നൽകുന്നത്.25 പവൻ സ്വർണാഭരണമാണ് വിവാഹത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം സത്യയെ അനിൽ വീട്ടിൽ കൊണ്ടാക്കി. അനിലിൻ്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കായിരുന്നു കാരണം. അനിൽ മദ്യപിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും, ഉപദ്രവിക്കാറുണ്ടെന്നും സത്യ അമ്മയോട് പറഞ്ഞു.  അനില ബാബു വിവാഹചിത്രം

  പിന്നീട് മദ്യപിക്കില്ലെന്ന് ഉറപ്പിൻമേൽ അനിൽ തന്നെ സത്യയെ കൂട്ടിക്കൊണ്ട് പോയി. വിവാഹം കഴിഞ്ഞ് ഒരു  വർഷത്തിന് ശേഷം ജൂലൈ 22 ന് പുലർച്ചെ ഭർതൃവീട്ടിൽ നിന്നും കുടും ബത്തിന് ലഭിക്കുന്ന വിവരം സത്യയെ കാണാനില്ലെന്നാണ്. കാണാതാകുമ്പോൾ സത്യ ആറു മാസം ഗർഭിണിയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് സത്യയെ കാണാതായാത് എന്ന് അനിൽ അറിയിച്ചു. മദ്യപാനത്തെ തുടർന്ന് ചില അസ്വാരസ്യങ്ങൾ ഉണ്ടായതായാണ് സൂചന. കടൽ തീരത്തോട് ചേർന്നാണ് അനിലും സത്യയും താമസിച്ചിരുന്ന ചെറിയ അഴീക്കലിലെ വീട്.  എല്ലാ ഇടങ്ങളിലും പരിശോധന നടത്തിയെങ്കിലും സത്യയെ കണ്ടെത്താനായില്ല. തുടർന്ന് കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.

  പൊലീസ് ലുക്ഔട്ട് നോട്ടീസടക്കം പുറത്തിറക്കി. പക്ഷെ ഇതുവരെ സത്യയെ സംബന്ധിച്ച് യാതൊരു വിരവും ലഭിച്ചിട്ടില്ലെന്ന് സഹോദരൻ അഖിൽ പറയുന്നു. കരുനാഗപ്പള്ളി പൊലീസ് അനിലിൻ്റെ വീടിൻ്റെ സെപ്റ്റിക് ടാങ്ക് അടക്കം പൊളിച്ച് പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. കാണാതാകുന്ന ദിവസം സത്യയുടെ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും നഷ്ടമായിരുന്നില്ല. ചെറിയ ഒരു മാല ഉപയോഗിച്ചിരുന്നത് വീട്ടിൽ തന്നെ ഉണ്ടായിരുന്നു.  പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ

  പാദരക്ഷകൾ ഉപയോഗിക്കാതെ പുറത്തേക്കിറങ്ങാത്ത സത്യയുടെ ചെരുപ്പുകളും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ പൊട്ടിയ നിലയിൽ വീട്ടിൽ നിന്ന് കണ്ടെത്തി.ഇത് ഇവർ തമ്മിൽ വഴക്ക് ഉണ്ടായി എന്ന സൂചന നൽകുന്നു എന്ന് കുടുംബം പറയുന്നു. മദ്യപാനം കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു വെന്ന് അമ്മ സുധയും കൂട്ടി ചേർത്തു. 6 മാസം ഗർഭിണിയായ സത്യക്ക് ഒറ്റയ്ക്കെങ്ങോട്ടും പോകാനാകില്ലെന്ന് കുടുംബം വിശ്വസിക്കുന്നു. സംഭവ ശേഷം ഭർതൃവീട്ടുകാരുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല. അന്വേഷണം എങ്ങുമെത്താതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
  Published by:Rajesh V
  First published:
  )}