• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നാടിന്റെ വികസനത്തിന് വേണ്ടത് നല്ല റോഡ്; അതിന് നഷ്ടപരിഹാരം വേണ്ട'; 100 വർഷം പഴക്കമുള്ള വീട് വിട്ടുനൽകി

'നാടിന്റെ വികസനത്തിന് വേണ്ടത് നല്ല റോഡ്; അതിന് നഷ്ടപരിഹാരം വേണ്ട'; 100 വർഷം പഴക്കമുള്ള വീട് വിട്ടുനൽകി

റോഡ് വീതി കൂട്ടുന്ന വിവരമറിഞ്ഞു സ്വന്തം നിലയ്ക്കു രമേഷ് സ്ഥലം നൽകുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ഹൈവേ വിപൂലികരണത്തിന് സ്വന്തം സ്ഥലം വിട്ടുനൽകി ഒരു കുടുംബം. 100 വർഷം പഴക്കമുള്ള 2.7 സെന്റ് സ്ഥലവുമാണ് ഷൊർണൂരിലെ രമേഷ് ഫെഡ്രിക് ഹൈവേ അതോറിറ്റിയ്ക്ക് കൈമാറിയത്. ഷൊർണൂർ–കൊടുങ്ങല്ലൂർ ഹൈവേ വീതി കൂട്ടുന്നതിനാണു വീടും സ്ഥലവും വിട്ടുനൽകിയത്.

    റോഡ് വീതി കൂട്ടുന്ന വിവരമറിഞ്ഞു സ്വന്തം നിലയ്ക്കു രമേഷ് സ്ഥലം നൽകുകയായിരുന്നു. 100 വർഷം പഴക്കമുള്ള വീട് ഇതിനായി പൊളിച്ചുമാറ്റിയിരുന്നു. ഒരു നാടിന്റെ വികസനത്തിന് വേണ്ടതു നല്ല റോഡാണ് എന്ന തിരിച്ചറിവാണ് സ്ഥലവും വീടും വിട്ടുനല്‍കാൻ പ്രേരിപ്പിച്ചതെന്ന് രമേശ് പറയുന്നു.

    Also Read-പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം; അധികൃതര്‍ അറിഞ്ഞില്ല

    നോട്ടിസ് പോലും ലഭിക്കാതെയാണു രമേഷ് ഹൈവേ അതോറിറ്റിയെ സമീപിച്ചു സ്ഥലം നൽകാമെന്ന് അറിയിച്ചത്. ഷൊർണൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ഷൊർണൂർ മേഖലയിൽ പുരോഗമിക്കുകയാണ്. റോഡിനു വേണ്ടി കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ ചുറ്റുമതിൽ പൊളിച്ചിരുന്നു.

    Published by:Jayesh Krishnan
    First published: