നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ സർക്കാർ ക്വാറന്റീനിലേക്ക് മാറ്റി

  സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ സർക്കാർ ക്വാറന്റീനിലേക്ക് മാറ്റി

  മഹാരാഷ്ട്രയിൽ നിന്ന് വന്ന സ്പെഷ്യൽ ട്രെയിൻ സിഗ്നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലു പേർ ഇറങ്ങി ഓടിയത്

  train

  train

  • Share this:
   സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ പോലീസ് പിടികൂടി സർക്കാർ ക്വാറന്റീനിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയിൽ നിന്ന് വന്ന സ്പെഷ്യൽ ട്രെയിൻ സിഗ്നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലു പേർ ഇറങ്ങി ഓടിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

   ഇവർ ഒരു ഓട്ടോ യിൽ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കാസറഗോഡ് ഡി.വൈ.എസ്പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഉടൻ അന്വേഷണം ആരംഭിച്ചു.

   You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]

   ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയ വരെ കുമ്പളയിൽ കണ്ടെത്തി ഗവണ്മെന്റ് ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങിയ കോയിപാടി സ്വദേശിക്കും കുടുംബത്തിനുമെതിരെയാണ് പോലീസ് കേസെടുത്തത്. ഈ കുടുംബത്തെ കയറ്റി കൊണ്ടുപോയ ഓട്ടോ ഡ്രൈവർക്കെതിരെയും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.   Published by:user_57
   First published:
   )}