തിരുവനന്തപുരം: ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ പൊറോട്ടയിൽ പാമ്പിന്റെ തോൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. മേയ് അഞ്ചിന് ഒരു കുടുംബം ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് സംഭവം. ഭക്ഷണപ്പൊതി അഴിച്ചപ്പോൾ പൊതിക്കുള്ളിൽ പാമ്പിൻ തോലിന്റെ ഒരു ഭാഗം കണ്ടെത്തി. ഇതേ തുടർന്ന് വീട്ടുകാർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി അധികൃതരും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടി. ശുചീകരണത്തിന് ശേഷം മാത്രമേ ഹോട്ടൽ തുറക്കാവൂ എന്ന് ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൂവത്തൂർ സ്വദേശി മകൾക്കായി പൊറോട്ട ഓർഡർ ചെയ്തപ്പോഴാണ് പാമ്പിന്റെ തോൽ കണ്ടെത്തിയതെന്ന് ഓൺ മനോരമ റിപ്പോർട്ട് ചെയ്തു. ഭക്ഷണം പൊതിയാൻ ഉപയോഗിച്ച പേപ്പറിലാണ് തൊലി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം പൊതിയും ഭക്ഷണവും കണ്ടുകെട്ടി.
മുനിസിപ്പാലിറ്റി ആരംഭിച്ച അന്വേഷണത്തിൽ ഹോട്ടലിന് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും ഉള്ളതായി കണ്ടെത്തി. കൂടാതെ, ഹോട്ടലിൽ മറ്റുള്ളവർക്ക് നൽകാനായി എടുത്തുവെച്ച് ഭക്ഷണത്തിൽ കുഴപ്പമൊന്നും കണ്ടെത്താനായില്ല. തൽഫലമായി, ഹോട്ടലിന് മുന്നറിയിപ്പ് നൽകുകയും ശരിയായ ശുചീകരണം നടത്തുന്നതു വരെ താൽക്കാലികമായി അടച്ചിടാൻ നിർദേശിക്കുകയും ചെയ്തു.
പാമ്പിന്റെ തൊലി കണ്ടെത്തുന്നത് റെസ്റ്റോറന്റിന്റെ വിശ്വാസ്യതയെ മാത്രമല്ല, ഓർഡർ ചെയ്ത വിഭവത്തിന്റെ ഗുണനിലവാരത്തിലും സംശയം ഉളവാക്കുന്നതാണെന്ന് ഉപഭോക്താവ് നൽകിയ പരാതിയിൽ പറയുന്നു. ഭക്ഷണത്തിൽ കാണപ്പെടുന്ന ഏറ്റവും വിചിത്രമായ കാര്യങ്ങളിൽ ഒന്നാണ് പാമ്പിന്റെ തൊലിയെങ്കിലും, ഭക്ഷണത്തിൽ ഒരു ജീവിയെ കണ്ടെത്തുന്നത് ഇതാദ്യമല്ല.
Also Read-
Accident | ഫുട്ബോൾ കമന്റേറ്ററായ യൂത്ത് ലീഗ് നേതാവ് നമസ്ക്കാരത്തിനായി പള്ളിയിലേക്കു പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു
ഹൈദരാബാദ് സ്വദേശിയായ ഒരാൾ സ്വിഗ്ഗി വഴി സുബ്ബയ്യ ഗാരി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത പലഹാരത്തിൽ പ്രാണിയെ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. പ്രശസ്ത ഭക്ഷ്യ ശൃംഖലകളും സമാനമായ സംഭവങ്ങളുടെ പേരിൽ ഏറെ പഴി കേട്ടിട്ടുണ്ട്. യുകെയിലെ ഒരു സ്ത്രീ മക്ഡൊണാൾഡിന്റെ പൊതിയിൽ ഒരു ചിലന്തിയെ കണ്ടെത്തിയതും ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.