പെരിയ ഇരട്ടക്കൊലപാതകം; 'സിബിഐ അന്വേഷണം തുടരാമെന്ന ഉത്തരവ് വൈകി വന്ന നീതി'; കുടുംബാംഗങ്ങൾ
ഇരുവരുടെയും പിതാക്കൻമാർ എം.പിക്കൊപ്പം ഉപവാസം അനുഷ്ഠിച്ചിരുന്നു. ഡമ്മി പ്രതികൾ മാറി യഥാർഥ കുറ്റക്കാർ ഇനി പ്രതികൾ ആകുമെന്നായിരുന്നു കോൺഗ്രസിന്റെ ഉപവാസസമരത്തിന് നേതൃത്വം കൊടുത്ത രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.

കൃപേഷിന്റെ പിതാവ് കൃഷ്ണൻ, ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ
- News18
- Last Updated: August 25, 2020, 3:59 PM IST
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഉത്തരവിനെ ഏറെ വികാരപരമായാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ കാണുന്നത്.
വൈകി വന്ന നീതിയെന്ന് ഇരു കുടുംബങ്ങളും പ്രതികരിച്ചു. മകനെ അരുംകൊല ചെയ്തവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായാതായി ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചപ്പോൾ, ഉറക്കം നഷ്ടപ്പെട്ട നാളുകൾക്കു ശേഷമുള്ള ആദ്യത്തെ നല്ല വാർത്തയെന്നായിരുന്നു കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ പ്രതികരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റ വിധിയെ സ്വാഗതം ചെയ്യുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. ഖജനാവിൽ നിന്നും കോടികൾ ചെലവിട്ട് കൊലയാളികളെ രക്ഷിക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ, കോടതി ഇടപെടലിലൂടെ സിബിഐ അന്വേഷണം സാധ്യമായതോടെ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ പങ്കു വെയ്ക്കുന്നത്.
You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്കാറില്ല;സ്പീക്കർ [NEWS]
കോടതി നടപടികളിൽ വന്ന കാലതാമസം നിർണായകമായ തെളിവുകൾ നശിപ്പിക്കുന്നതിന് ഇടയാക്കിയേക്കാമോ എന്ന ആശങ്ക പങ്കു വെക്കുന്നതോടൊപ്പം നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ. സ്വന്തം മക്കൾ അന്ത്യവിശ്രമം കൊള്ളുന്ന കല്യോട്ടെ സ്മൃതിമണ്ഡപത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ സത്യാഗ്രഹസമരത്തിന്റെ സമാപന വേദിയിലാണ് സിബിഐ അന്വേഷണ വാർത്ത ഇവരെ തേടിയെത്തിയത്.
ഇരുവരുടെയും പിതാക്കൻമാർ എം.പിക്കൊപ്പം ഉപവാസം അനുഷ്ഠിച്ചിരുന്നു. ഡമ്മി പ്രതികൾ മാറി യഥാർഥ കുറ്റക്കാർ ഇനി പ്രതികൾ ആകുമെന്നായിരുന്നു കോൺഗ്രസിന്റെ ഉപവാസസമരത്തിന് നേതൃത്വം കൊടുത്ത രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. വ്യക്തിവിരോധമോ കുടുംബവിരോധമോ അല്ല, രാഷ്ട്രീയ ഉന്മൂലനം തന്നെയാണ് സിപിഎം നടത്തിയത് എന്നും രാജ്മോഹൻ ഉണ്ണിത്താന്റെ പറഞ്ഞു. സിബിഐ അന്വേഷണം തടയാൻ ശ്രമിച്ച പിണറായി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
വൈകി വന്ന നീതിയെന്ന് ഇരു കുടുംബങ്ങളും പ്രതികരിച്ചു. മകനെ അരുംകൊല ചെയ്തവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായാതായി ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചപ്പോൾ, ഉറക്കം നഷ്ടപ്പെട്ട നാളുകൾക്കു ശേഷമുള്ള ആദ്യത്തെ നല്ല വാർത്തയെന്നായിരുന്നു കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ പ്രതികരണം.