കൊച്ചി: കാലടിയിൽ വീട്ടിലെ ശുചിമുറിയില്‍ വമ്പൻ രാജവെമ്പാല എത്തിയത് പരിഭ്രാന്തി പരത്തി. രാജവെമ്പാല ശുചിമുറിയിൽ ഉണ്ടെന്ന് അറിയാതിരുന്ന വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചി മുറിയിലാണ് രാജവെമ്പാലയെ കണ്ടത്.
വീട്ടിലെ ഒരു അംഗം ശുചി മുറിയ്ക്ക് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ക്ലോസറ്റിന് സമീപം രാജവെമ്ബാല കിടക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ശുചിമുറിയുടെ വാതിൽ അടച്ചശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു.
Also Read- അണലിയുമായുള്ള പോരാട്ടത്തിൽ കടിയേറ്റു; ചികിത്സ നൽകിയിട്ടും രക്ഷിക്കാനായില്ല, നൊമ്പരമായി കുട്ടു
വീടിന് പുറത്തെ ശുചിമുറിയിലാണ് രാജവെമ്പാല എത്തിയത്. സ്‌പെഷ്യല്‍ ഫോറെസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് ഓഫീസര്‍ ജെ.ബി സാബു, വാച്ചര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടാൻ ശ്രമം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ വലയ്ക്കുള്ളിലാക്കിയത്.
പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ശുചി മുറിയില്‍ നിന്നിറങ്ങി അപ്രതീക്ഷിതമായി മുറ്റത്തേയ്ക്ക് ഇഴഞ്ഞെത്തിയത് അവിടെ തടിച്ചുകൂടിയവരെ പരിഭ്രാന്തിയിലാക്കി. തുടർന്ന് പാമ്പിനെ പിന്നാലെ പിന്തുടർന്നെത്തിയ വനംവകുപ്പ് സംഘം തന്ത്രപരായി അതിനെ പിടികൂടുകയായിരുന്നു. 12 അടി നീളമുള്ള പെണ്‍ രാജവെമ്പാലയായിരുന്നു ജാസിന്‍റെ വീട്ടിലെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പാമ്പിനെ പിന്നീട് നേര്യമംഗലം വനത്തിൽ തുറന്നുവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Family members escaped, Forest department, Kalady, King cobra, Snake, Snake catch