നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Pocso | പോക്സോ കേസിൽ ഇരയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; സമൂഹം ക്രൂരമായി ഒറ്റപ്പെടുത്തിയെന്ന് കുടുംബം

  Pocso | പോക്സോ കേസിൽ ഇരയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; സമൂഹം ക്രൂരമായി ഒറ്റപ്പെടുത്തിയെന്ന് കുടുംബം

  74 വയസ്സുകാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് തൂങ്ങിമരിച്ചതിനു പിന്നാലെ പ്രതികരണവുമായി കുടുംബം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  അതിക്രൂരമായ പീഡനവിവരത്തിന്റെ ബാക്കിപത്രമാണ് ചിങ്ങവനം പോലീസ് സ്റ്റേഷന് കീഴിലെ കുറിച്ചിയിൽ നിന്നും പുറത്തു വരുന്നത്. 74 വയസ്സുകാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് തൂങ്ങിമരിച്ചു. വീടിന് സമീപത്തെ ആളില്ലാത്ത കെട്ടിടത്തിലാണ്  പിതാവിനെ പുലർച്ചെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഈ വിഷയത്തിൽ പ്രതികരണവുമായി കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.

  സമൂഹത്തിൽ നിന്നും അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്. സമൂഹം പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന രീതിയാണ് ഉണ്ടായത്. പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ ഇരയായ പെൺകുട്ടിയുടെ പിതാവ് പുറത്തു പോയിരുന്നു. അപ്പോൾ പലരും പല ആരോപണങ്ങളും ഉന്നയിച്ചതായി കുടുംബം പറയുന്നു.

  പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ കുടുംബം ശ്രമിച്ചതായി നാട്ടിൽ കള്ളപ്രചരണം ഉണ്ടായി. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പിതാവ് കഴിഞ്ഞ പുലർച്ചെ ആത്മഹത്യ ചെയ്തത് എന്ന കുടുംബം പറയുന്നു. തങ്ങൾ ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് ക്രൂരമായി വേട്ടയാടപ്പെട്ടത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. സംഭവം ഉണ്ടായ സമയത്ത് ആരും ആശ്വസിപ്പിക്കാൻ എത്തിയില്ല. ഒരുതരത്തിലും ഇക്കാര്യത്തിൽ സമ്മർദം ഉണ്ടായിട്ടില്ല എന്നും ബന്ധുക്കൾ വ്യക്തമാക്കി.  സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായി എന്ന ആരോപണം പ്രാദേശികമായി ഉയർന്നുവന്നിട്ടുണ്ട്. പ്രതിയായ യോഗീ ദാസൻ സി.പി.എം. പ്രാദേശിക നേതാവിന്റെ അച്ഛനാണ് എന്നും പ്രാദേശിക കോൺഗ്രസ്, ബി.ജെ.പി. നേതൃത്വങ്ങൾ ചൂണ്ടിക്കാട്ടി. ഇതാണ് കേസിൽ സമ്മർദ്ദം ഉണ്ടാകാൻ കാരണം എന്നാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. യാതൊരു തരത്തിലുള്ള സമ്മർദ്ദവും ഉണ്ടായിട്ടില്ല എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബന്ധുക്കൾ പ്രതികരിച്ചു.

  പലചരക്ക് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് കുറിച്ചി സ്വദേശിയായ 74 കാരൻ യോഗി ദാസൻ കുഞ്ഞിനോട് ക്രൂരമായ അതിക്രമം കാട്ടിയത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നതടക്കം ഇയാൾ ചെയ്യുമായിരുന്നു. ഒടുവിൽ ആരോടും പറയരുത് എന്ന് പറഞ്ഞു കുട്ടിക്ക് മിഠായി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത് എന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു.

  ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. ഇതിനു മുൻപ് ചൈൽഡ് ലൈൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു ശേഷമാണ് പോലീസ് കേസെടുത്തത്. കുട്ടി മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കൾക്ക് സംശയം തോന്നി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞത്.

  74 കാരനായ വൃദ്ധൻ ലൈംഗികമായി ആക്രമിച്ചത് പോലെ പെൺകുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞത്. മൃതദേഹം ചിങ്ങവനം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
  Published by:user_57
  First published:
  )}