'ഗാലക്‌സോണുമായി ഭരണപക്ഷത്തെ ഉന്നത നേതാക്കളുടെ മക്കൾക്ക് ബന്ധം'; ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

മുല്ലപ്പള്ളി ലക്ഷ്യമിടുന്നത് ആരെയൊക്കെ?

News18 Malayalam | news18-malayalam
Updated: February 17, 2020, 8:00 PM IST
'ഗാലക്‌സോണുമായി ഭരണപക്ഷത്തെ ഉന്നത നേതാക്കളുടെ മക്കൾക്ക് ബന്ധം';  ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി
News18
  • Share this:
തിരവനന്തപുരം: പൊലീസും കെൽട്രോണും ചേർന്ന് നടപ്പാക്കുന്ന സിംസ് പദ്ധതിയുടെ ഇടനിലക്കാരായ ഗാലക്‌സോൺ എന്ന കമ്പനിയുമായി ഭരണപക്ഷത്തെ ഉന്നത  നേതാക്കളുടെ മക്കൾക്ക്‌ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തിരുവനന്തപുരത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മുല്ലപ്പള്ളി പുതിയ ആരോപണം ഉന്നയിച്ചത്. ലോക കേരള സഭയിലെ ധൂർത്തിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് മുല്ലപ്പള്ളി ഗാലക്‌സോൺ വിവാദം പരാമർശിച്ചത്.

ഗാലക്‌സോൺ കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഗാലക്‌സോൺ എന്ത് കമ്പനി? ഇങ്ങനെ ഗാലക്‌സോണിനെതിരെ ആഞ്ഞടിക്കുമ്പോൾ ഇതിനെ കുറിച്ച് തനിക്ക് കിട്ടിയ വിവരം ഇപ്പോൾ പറയുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.  ഭരണ പക്ഷത്തിലെ ഉന്നതരുമായി ഗാലക്സോൺ കമ്പനിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയരുന്നതായി മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ , ചിലർ തന്നോട് പറഞ്ഞത് ഉന്നതരുടെ മക്കൾക്ക് ബന്ധമുണ്ടെന്നാണെന്ന് മുല്ലപളളി മറുപടി നൽകി. അതിനാൽ ഇത് സംബന്ധിച്ച് പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി പി എം -സി പി ഐ നേതാക്കളുടെ മക്കളെയാണോ ഉദ്ദേശിച്ചതെന്ന് മാധ്യമ പ്രവർത്തകർ വ്യക്തത തേടിയപ്പോൾ, ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മാത്രം മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

സിംസ് പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ പദ്ധതിയുടെ കരാർ നടത്തിപ്പുകാരായ ഗാലക്‌സോൺ കമ്പനി തട്ടിക്കൂട്ട് കമ്പനിയാണെന്നും തെളിഞ്ഞിരുന്നു. ദുബായിൽ 7 വർഷത്തെ പ്രവർത്തന പരിചയമുള്ള കമ്പനിയാണ് ഗാലക്‌സോണെന്ന് കെൽട്രോൺ വ്യക്തമാക്കുമ്പോൾ ഒരു അനുഭവ സമ്പത്തുമില്ലാതെയാണ് കമ്പനിക്ക് കരാർ നൽകിയതെന്നും വ്യക്തമായിരുന്നു.

ഏതായാലും വരും ദിവസങ്ങളിൽരാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിക്കുന്ന ഒന്നായി മുല്ലപള്ളിയുടെ വാക്കുകൾ മാറുമെന്ന് ഉറപ്പ്.

Also Read 'എസ്.എ.പി ക്യാമ്പിലെ തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ല'; എണ്ണിക്കാണിച്ച് തച്ചങ്കരി
First published: February 17, 2020, 7:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading