നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | വീടിനു മുകളിൽ മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

  Kerala Rains | വീടിനു മുകളിൽ മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

  തിരുവനന്തപുരത്ത് മതിലിടിഞ്ഞു വീണു. ആറുപേരെ രക്ഷപെടുത്തി

  രക്ഷാപ്രവർത്തനം നടത്തുന്ന സേന

  രക്ഷാപ്രവർത്തനം നടത്തുന്ന സേന

  • Share this:
   തിരുവനന്തപുരം: മുടവൻമുകൾ പാലസ് റോഡിൽ ഉണ്ണികൃഷ്ണനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിലാണ് ഇടിഞ്ഞ് വീണത്. വീട് പൂർണമായും തകരുകയും അതിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണൻ (26) സന്ധ്യ (23) ജിതിൻ (നാല് വയസ്), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

   ലീല, ഉണ്ണികൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോൺക്രീറ്റും മണ്ണും നീക്കം ചെയ്തും കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചും കഠിനമായ പരിശ്രമത്തിന് ശേഷമാണ് സേന പുറത്തെടുത്തത്.

   തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സജിത്ത് എസ്.റ്റി., നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും ചാക്ക നിലയത്തിൽ നിന്നുള്ള ഒരു ക്രൂവും രക്ഷാപ്രവർത്തനം നടത്തി. ഇന്ന് 12.45നാണ് സംഭവം. രണ്ടേകാൽ മണിയോടുകൂടി രക്ഷാപ്രവർത്തനം പൂർത്തിയായി.

   Summary: Six people, including a 22-day-old baby, were rescued after retaining wall collapsed into their rented home in Thiruvananthapuram
   Published by:user_57
   First published:
   )}