ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നത് റോഡ് ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെ കുടുംബ കലഹം.ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർ സി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെയാണ് സംഭവം വഷളായത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചതോടെ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.യുവാവും സ്ത്രീയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് എഐ ക്യാമറയിൽ പതിഞ്ഞതോടെ നിയമലഘനം ചൂണ്ടിക്കാട്ടിയുള്ള പിഴയും ചിത്രവും ഭാര്യയുടെ ഫോണിലേക്ക് എംവിഡി മെസേജായി അയക്കുകയും ചെയ്തു.
ചിത്രം കണ്ടതോടെ സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദി ച്ചു ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു. തർക്കത്തിനൊടുവിൽ തന്നെയും കുഞ്ഞിനെയും മർദിച്ചെന്ന് ഭാര്യ പരാതി നൽകുകയും തുടര്‍ന്ന് ഭർത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Camera, Kerala Motor Vehicle Department