തൃശൂർ: രണ്ടു ദിവസം മുമ്പ് ദേശീയപാതയിൽ തളിക്കുളത്തിന് സമീപം അപകടത്തിൽപ്പെട്ട സനു പി ജെയിംസിന്‍റെ കുടുംബം അധികൃതർക്കെതിരെ പരാതിയുമായി രംഗത്ത്. മകന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയാണ് കുന്നംകുളം പഴഞ്ഞി സ്വദേശികളായ കുടുംബം പൊലീസിൽ പരാതി നൽകിയത്.
റോഡിലെ കുഴിയിൽ വീണ് മകൻ മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വാടാനപ്പള്ളി പൊലീസിന് നൽകിയ പരാതിയിൽ സനുവിന്‍റെ മാതാപിതാക്കൾ വ്യക്തമാക്കുന്നു. അപകടം നടന്നതിന്‍റെ പിറ്റേദിവസം ഉദ്യോഗസ്ഥരെത്തി കുഴി നികത്തിയിരുന്നു. നേരത്തെ റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ തങ്ങൾക്ക് മകനെ നഷ്ടമാകില്ലായിരുന്നുവെന്നും ഇവർ പരാതിയിൽ പറയുന്നു. അതുകൊണ്ടുതന്നെ ദേശീയാപാത വിഭാഗം ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം കേസിൽ അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ദൃക്സാക്ഷികളുടെ മൊഴികൾ ശേഖരിച്ചുവരികയാണെന്ന് വാടാനപ്പള്ളി പൊലീസ് അടിയിച്ചു. അപകടം നടന്ന സ്ഥലത്ത് മുമ്പും സമാന സംഭവങ്ങളുണ്ടായതായി നാട്ടുകാർ പറയുന്നു. ഈ കുഴി അടയ്ക്കാൻ വേണ്ടി നിരവധി തവണ സമരം ചെയ്യുകയും മറ്റും ചെയ്തിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. ഒടുവിൽ സനു അപകടത്തിൽപ്പെട്ടതിന്‍റെ പിറ്റേദിവസമാണ് അധികൃതർ സ്ഥളത്തെത്തി കുഴി നികത്തിയത്.
ഏറ്റവും മികച്ച ഹെൽമെറ്റ് ഉപയോഗിച്ചിരുന്നിട്ടാണ് തന്‍റെ മകന് ഈ അവസ്ഥ ഉണ്ടായതെന്ന് സനുവിന്‍റെ പിതാവ് പറയുന്നു. റോഡിൽ വലിയ കുഴി ഉണ്ടായിരുന്നു. മഴ പെയ്ത് കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കുഴിയുടെ ആഴം അറിയാതെ പോയത് അപകടത്തിന് ഇടയാക്കി. ബൈക്കിൽനിന്ന് തെറിച്ചുവീണ മകന്‍റെ ഹെൽമെറ്റ് ഉൾപ്പടെ തകർന്നുപോയെന്നും സനുവിന്‍റെ പിതാവ് പറഞ്ഞു. ഇനി ഒരാളും ഇത്തരത്തിൽ കുഴിയിൽ വീണ് മരിക്കാൻ ഇടയാകരുതെന്ന് സനുവിന്‍റെ മാതാവ് പറഞ്ഞു.
Also Read-
'സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നു': എൽദോസ് കുന്നപ്പിള്ളിൽ MLAദേശീയ പാതയിലെ കുഴിയിൽ വീണ് പരിക്കേറ്റ കുന്നംകുളം പഴഞ്ഞി സ്വദേശി സനു ജെയിംസ്(29) തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ചാവക്കാട്-കൊടുങ്ങല്ലൂർ പാതയിൽ തളിക്കുളത്തിന് അടുത്ത് ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സനു ജെയിംസ് ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ദേശീയ പാതയിൽ തളിക്കുളത്തിനും പത്താംകല്ലിനും ഇടയിലായിരുന്നു അപകടം. സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സനു. അവിവാഹിതനാണ്.
Also Read-
ഓഫാക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ മാറി; അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചുഅപകടത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധികൃതർ ഉടനടി ഇടപെട്ട് കുഴികൾ അടച്ചു. കഴിഞ്ഞ കുറച്ചുകാലമായി ചാവക്കാട്-തളിക്കുളം ഭാഗത്ത് ദേശീയപാത തകർന്ന നിലയിലാണ്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡിൽ ടൈൽ നിരത്തുന്ന ജോലികൾ തുടർന്നുവരികയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം റോഡിലെ കുഴികളിൽ വെള്ളം നിറയുന്നുണ്ട്. ഇതും അപകട കാരണമാകുന്നുണ്ട്. സനു ജെയിംസ് അപകടത്തിൽപ്പെട്ടതിനും കാരണം ഇതുതന്നെയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.