കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നുവെന്ന് ആരോപണമുയര്‍ന്ന യുവാവ് റോഡപകടത്തില്‍ മരിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
2020 ഓഗസ്റ്റ് 30 നു അങ്കമാലി ടെല്‍ക്കിന് സമീപം കാര്‍ അപകടത്തില്‍ കൊടകര കോടാലി സ്വദേശി സലീഷ് മരിച്ചത്. സലീഷിന്റെ കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു.
അപകടം സംബന്ധിച്ച് അന്ന് വേറെ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ദിലീപുമായി ബന്ധപ്പെട്ടു ഉയരുന്ന ക്വട്ടേഷന്‍ ആരോപണങ്ങളാണ് സംശയത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.
മരണമടഞ്ഞ സലീഷിന്റെ സഹോദരന് ശിവദാസാണ് അപകടത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. സലീഷിന്റെ മരണത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഷലീഷിന്റെ സഹോദരന് പരാതിയില്‍ പറയുന്നു.
ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷലീഷ് 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവില്‍ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.