തിരുവനന്തപുരം: ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് അനാവശ്യമായി സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയെന്നാരോപിച്ച് പിഴ ചുമത്തി ശ്രീകാര്യം പൊലീസ്. എന്നാല്‍ 2000 രൂപ പിഴ ചുമത്തിയ ശേഷം 500 രൂപയുടെ രസീതാണ് നല്‍കിയത്.
വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനുമാണ് പൊലീസ് പിഴ ചുമത്തിയത്.
2000 രൂപ പിഴയായി വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയതായി വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി ഉന്നയിച്ചത്. നവീനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
യാത്രയുടെ വിവരം പോലും ചോദിക്കാതെ പിഴ ഈടാക്കുകയാണെന്നും മടങ്ങിപ്പോകുമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും നവീന്‍ പറഞ്ഞു. എന്നാല്‍ രസീതില്‍ എഴുതിയതിലെ പിഴവ് മൂലമാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
അതേസമയം ആള്‍ക്കൂട്ടമുണ്ടാക്കി ബലിതര്‍പ്പണം നടത്തിയതിന് നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് കടപ്പുറത്താണ് സംഭവം. കര്‍ക്കിടക വാവ് ദിവസമായ ഞായറാഴ്ച രാവിലെയാണ് ബലിതര്‍പ്പണത്തിന് എത്തിയര്വക്കെതിരെ പൊലീസ് കേസെടുത്തത്. ആള്‍ക്കൂട്ടമുണ്ടാക്കി ബലിതര്‍പ്പണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.