HOME » NEWS » Kerala » FAMOUS CHILDRENS WRITER SUMANGALA HAS PASSED AWAY

പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല അ​ന്ത​രി​ച്ചു

കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി അ​ന്‍​പ​തോ​ളം ക​ഥ​ക​ളും ല​ഘു​നോ​വ​ലു​ക​ളും ര​ചി​ച്ചിട്ടുണ്ട്. മ​ഞ്ചാ​ടി​ക്കു​രു, മി​ഠാ​യി​പ്പൊ​തി, പ​ഞ്ച​ത​ന്ത്രം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍.

News18 Malayalam | news18-malayalam
Updated: April 27, 2021, 10:53 PM IST
പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല അ​ന്ത​രി​ച്ചു
Sumngala
  • Share this:
തൃ​ശൂ​ര്‍: ബാല സാഹിത്യകാരി സുമംഗല(87) അന്തരിച്ചു. വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുട്ടികൾക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. 'നടന്ന് തീരാത്ത വഴികൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സു​മം​ഗ​ല തൂ​ലി​കാ നാ​മ​മാ​ണ്, ശ​രി​ക്കു​ള്ള പേ​ര് ലീ​ലാ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നാ​ണ്.

കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി അ​ന്‍​പ​തോ​ളം ക​ഥ​ക​ളും ല​ഘു​നോ​വ​ലു​ക​ളും ര​ചി​ച്ചിട്ടുണ്ട്. മ​ഞ്ചാ​ടി​ക്കു​രു, മി​ഠാ​യി​പ്പൊ​തി, പ​ഞ്ച​ത​ന്ത്രം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍. 1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി. യജുര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്ബൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്.

സുമംഗലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികള്‍ ലളിതവും ശുദ്ധവുമായ ഭാഷയില്‍ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവര്‍ എന്നും എഴുത്തില്‍ നിലനിര്‍ത്തിയിരുന്നു.

ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള
സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്.

പുരാണേതിഹാസങ്ങളിലേക്ക് ബാല മനസ്സുകള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന ധര്‍മമാണ് അവര്‍ പ്രധാനമായും നിര്‍വഹിച്ചത്.

മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവര്‍ അനായാസേന കടന്നുചെന്നു.

വിപുലമായ വായനയുടെ സംസ്കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൃതികൾ

ബാലസാഹിത്യം

പഞ്ചതന്ത്രം (പുനരാഖ്യാനം)
തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
കുറിഞ്ഞിയും കൂട്ടുകാരും
നെയ്‌പായസം
തങ്കക്കിങ്ങിണി
മഞ്ചാടിക്കുരു
മിഠായിപ്പൊതി
കുടമണികൾ
മുത്തുസഞ്ചി
നടന്നു തീരാത്ത വഴികൾ
നിഘണ്ടു തിരുത്തുക
പച്ചമലയാളം നിഘണ്ടു

നോവലുകൾ

കടമകൾ
ചതുരംഗം
ത്രയ്യംബകം
അക്ഷഹൃദയം

ചെറുകഥാസമാഹാരം

നുണക്കുഴികൾ
ചരിത്രം തിരുത്തുക
കേരളകലാമണ്ഡലം ചരിത്രം

പുരസ്കാരങ്ങൾ

കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം)
കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി)
ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്നു തീരാത്ത വഴികൾ എന്ന പുസ്തകത്തിന്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം - 2013
ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017)
പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാർച്ച് 10-ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. ഡോ.എം.ലീലാവതി, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സുമംഗലയുടെ നിര്യാണത്തിൽ കേരള സാഹിത്യ
അക്കാദമി അനുശോചിക്കുന്നു

പ്രശസ്ത എഴുത്തുകാരിയായ സുമംഗലയുടെ നിര്യാണത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും സെക്രട്ടറി ഡോ. കെ.പി. മോഹനനും അനുശോചനം രേഖപ്പെടുത്തി. സമ്പന്നമായ സാഹിത്യപാരമ്പര്യമുള്ള ഒളപ്പമണ്ണ തറവാട്ടിൽനിന്ന് എഴുത്തിലേക്ക് എത്തിച്ചേർന്ന സുമംഗല വിശ്വസാഹിത്യത്തിന്റെ വിഭിന്നമേഖലകളിൽ നിരന്തരം സഞ്ചരിക്കുന്ന ഒന്നാന്തരം വായനക്കാരിയായിരുന്നു. പക്ഷേ, ശിശുമനസ്സ് സഞ്ചരിക്കുന്ന നിഗൂഢവും ഭ്രമാത്മകവുമായ ലോകങ്ങളിലേക്കുള്ള സഞ്ചാരമാണ് എഴുത്തിൽ അവർ കൂടുതൽ ഇഷ്ടപ്പെട്ടത്. ഇന്ത്യൻ ഇതിഹാസപാരമ്പര്യത്തെ ലളിതമായ രീതിയിൽ കുട്ടികൾക്ക് അഭിഗമ്യമാക്കിത്തീർക്കുന്നതിൽ സുമംഗല വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിന് പൊതുവേയും, മലയാളത്തിലെ ബാലസാഹിത്യത്തിന് പ്രത്യേകിച്ചും, വലിയ നഷ്ടമാണ് സുമംഗലയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.
Published by: Anuraj GR
First published: April 27, 2021, 7:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories