News18 Last Updated : May 07, 2019, 14:53 IST പാലക്കാട്: ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു ചെര്‍പ്പുളശ്ശേരി പാര്ത്ഥന് ചരിഞ്ഞു. 44 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പാര്ത്ഥന് ചികിത്സയിലായിരുന്നു. തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. ഇളമുറ തമ്പുരാന് ചെര്‍പ്പുളശേരി പാര്ഥന് എന്നാണ് ആനപ്രേമികള്‍ വിളിച്ചിരുന്നത്.
തിടമ്പേറ്റേണ്ടിയിരുന്ന പാര്ഥന് തൃശൂര്‍ പുരത്തിന് കൊടിയേറിയ ദിവസം വിട പറഞ്ഞത് ആനപ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുര വാതില്ക്കല് പതിവായി എത്താറുള്ളത് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനായിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്, തിരുവമ്പാടി ശിവസുന്ദര്‍, പാറമേക്കാവു പദ്മനാഭന്, ഗുരുവായൂര്‍ നന്ദന് എന്നീ ഗജവീരന്മാര്ക്കൊപ്പം പൂരപ്രേമികളെ ആകര്‍ഷിക്കുന്നതായിരുന്നു പാര്‍ഥന്റെ തലയെടുപ്പും.
Also Read
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറിച്ച് അറിയേണ്ടതെല്ലാം
First published: May 07, 2019, 14:53 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.