HOME » NEWS » Kerala »

Photographer Punalur Rajan | പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

ശനിയാഴ്ച്ച പുലര്‍ച്ചെ  1.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

News18 Malayalam | news18-malayalam
Updated: August 15, 2020, 8:33 AM IST
Photographer Punalur Rajan | പ്രശസ്ത  ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു
പുനലൂർ രാജൻ
  • Share this:
കോഴിക്കോട്: നിരവധി പ്രതിഭകളെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81) അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ  1.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊല്ലം ജില്ലയിലെ ശൂരനാട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പുനലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്നും ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി.

1963-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ കോഴിക്കോട് അദ്ദേഹത്തിന്റെ ജീവിത തട്ടകമായി മാറി. കോഴിക്കോട്ടെ ജീവിതത്തിനിടിയില്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്തു, പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.

വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ അപൂർവചിത്രങ്ങൾ അദ്ദേഹം തന്റെ ക്യാമറ കണ്ണുകളിലൂടെ ജനമനസുകളിൽ എത്തിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: August 15, 2020, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories