കവി ലൂയിസ് പീറ്റർ അന്തരിച്ചു. 58 വയസായിരുന്നു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ടാണ് മരണം. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയാണ്.
കേരളത്തിലെ സാഹിത്യസദസ്സുകളിലും കൂട്ടായ്‌മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു ലൂയിസ് പീറ്റർ. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1986ല്‍ ആദ്യ കവിത എഴുതിയ ലൂയിസ് പിന്നീട് നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്. അതിനു പിന്നാലെയാണ് സാംസ്‌കാരിക കൂട്ടായ്‌മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായത്. ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ പുറത്തിറങ്ങിയത് മൂന്നു വർഷം മുമ്പാണ്.
TRENDING: യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി [NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം [NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുല്‍ ഗാന്ധി [NEWS]ലൂയിസ് പീറ്ററിനെ പിന്തുടർന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽവെച്ച് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ കവിപോലുമറിയാതെ ഒന്നരവർഷംകൊണ്ട് അഭ്രപാളികളിൽ പകർത്തിയ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. മുത്തു ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനവും സുഹൃദ്‌സംഘം നിർമാണവും നിർവഹിച്ചാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
Published by: user_49
First published: July 29, 2020, 22:43 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.