നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

  കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

  2017ൽ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

  pazhavila

  pazhavila

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും കവിയും ഗാന രചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

   1925ൽ കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എൻ എ വേലായുധൻ, കെ ഭാനുക്കുട്ടി അമ്മ ദമ്പതികളുടെ മകനായാണ് ജനനം. അഞ്ചാലുംമൂട് പ്രൈമറി സ്കൂൾ. കരിക്കോട് ശിവറാം ഹൈസ്കൂൾ, കൊല്ലം എസ്എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

   1961 -1968 വരെ കെ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. 1968-1993 വരെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നോക്കി.

   പതിന്നാലാമത്തെ വയസ്സില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ടാണ് ഗാനരംഗത്തെത്തിയത്. രാമേശന്‍ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ്. ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങി കുറച്ചു ചിത്രങ്ങള്‍ക്കു ഗാനങ്ങൾ എഴുതി.

   2017ൽ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

   അബുദാബി ശക്തി അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വിശ്വവേദി സാഹിത്യ പുരസ്കാരം, മഹാകവി പി ഫൗണ്ടേഷൻ പഠനഗവേഷണ കേന്ദ്രത്തിന്റെ കവി പ്രതിഭാ ബഹുമതി എന്നീ പുസ്കാരങ്ങളും നേടി.

   പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണ പുരുഷൻ, ഓർമകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നിവയാണ് പ്രധാന രചനകൾ.

   സി. രാധയാണ് ഭാര്യ. സൂര്യ സന്തോഷ്, സൗമ്യ സുഭാഷ് എന്നിവർ മക്കളാണ്. സംസ്കാരം നാളെ ശാന്തി കവാടത്തിൽ നടക്കും.
   First published:
   )}