നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അൽഫോൺസ് കണ്ണന്താനത്തിന് വിജയാശംസയുമായി ഫർഹീൻ കാഞ്ഞിരപ്പള്ളിയിൽ എത്തി

    അൽഫോൺസ് കണ്ണന്താനത്തിന് വിജയാശംസയുമായി ഫർഹീൻ കാഞ്ഞിരപ്പള്ളിയിൽ എത്തി

    ന​ന്ദി അ​റി​യി​ക്കാ​നും കണ്ണന്താനത്തിനു വേണ്ടി വിജയാഭ്യർഥന നടത്താനുമാണ് ഫർഹീൻ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.

    farheen kannanthanam

    farheen kannanthanam

    • Share this:
      കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ എ​ന്‍. ​ഡി. ​എ സ്ഥാ​നാ​ര്‍ഥി അ​ല്‍ഫോ​ന്‍സ് ക​ണ്ണ​ന്താ​ന​ത്തി​ന്​ വി​ജ​യാ​ശം​സ നേർന്ന് മട്ടാഞ്ചേരി സ്വദേശി ഫ​ര്‍ഹീ​ന്‍ എ​ത്തി. ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സി​ല്‍ എം.​ബി.​ബി.​എ​സ്​ പ്ര​വേ​ശ​നം ആദ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ കണ്ണന്താനത്തിന്‍റെ ഇടപെടൽ ഗുണം ചെയ്തിരുന്നതായി ഫർഹീൻ പറഞ്ഞു. എ​യിം​സ് പ്ര​വേ​ശ​ന​ത്തി​ന് ഒ. ​ബി. ​സി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ഫ​ര്‍ഹീ​ന് പത്താം റാ​ങ്ക്​ ഉണ്ടായി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍ട്ടി​ഫി​ക്ക​റ്റ് തീ​യ​തി​യി​ലെ വ്യ​ത്യാ​സം​മൂ​ലം പ്ര​വേ​ശ​നം നി​ഷേ​ധിക്കപ്പെടുകയായിരുന്നു.

      ഇതിനിടെ വി​വ​രം അ​റി​ഞ്ഞ ക​ണ്ണ​ന്താ​നം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ര്‍ഷ​വ​ര്‍ധ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഫർഹീന്‍റെ പ്രവേശത്തിനുള്ള സാങ്കേതിക തടസങ്ങൾ നീക്കുകയുമായിരുന്നു. എയിംസിൽ ചേരാനുള്ള യാ​ത്ര​ക്ക്​ ടി​ക്ക​റ്റു​ക​ളും ക​ണ്ണ​ന്താ​നം ഫർഹീന് ന​ല്‍കി. ഇതിലുള്ള ന​ന്ദി അ​റി​യി​ക്കാ​നും കണ്ണന്താനത്തിനു വേണ്ടി വിജയാഭ്യർഥന നടത്താനുമാണ് ഫർഹീൻ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. പ്രചരണത്തിനിടെ ക​ണ്ണ​ന്താ​ന​വും യു​വ​ജ​ന​ങ്ങ​ളു​മാ​യു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലും ഫർഹീൻ പ​ങ്കെ​ടു​ത്തു.

      You May Also Like- 'നുണ പറഞ്ഞ് അന്നം മുടക്കാൻ ശ്രമം'; പ്രതിപക്ഷം 'പ്രതികാരപക്ഷം' ആകരുതെന്ന് മുഖ്യമന്ത്രി

      അര്‍ഹതപ്പെട്ട മെഡിക്കല്‍ സീറ്റ് തിരികെ ലഭിച്ചത് തീർത്തും അപ്രതീക്ഷിതമായിട്ടാണെന്ന് മട്ടാഞ്ചേരി സ്വദേശിനിയായ ഫര്‍ഹീന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എയിംസില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിഷേധിക്കപ്പെട്ട മെഡിക്കല്‍ സീറ്റാണ് ഫര്‍ഹീന് തിരികെ ലഭിച്ചത്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനം ഇടപെട്ടതോടെയാണ് നഷ്ടപ്പെട്ട സ്വപ്‌നം വീണ്ടും ഫര്‍ഹീനെ തേടിയെത്തിയത്.

      Also Read- 'സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്കു വിളിപ്പിച്ചു' സ്വപ്നയുടെ ഗുരുതര മൊഴി

      ഒബിസി ക്വാട്ടയില്‍ റാങ്ക് പട്ടികയില്‍ പത്താം സ്ഥാനത്ത് എത്തിയ ഫര്‍ഹീന് പ്രോസ്‌പെക്ടസില്‍ പറയാത്ത സാങ്കേതിക വാദം ചൂണ്ടിക്കാട്ടിയാണ് എയിംസ് അധികൃതര്‍ സീറ്റ് നിഷേധിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍ഫോണ്‍സ് കണ്ണന്താനം പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനെ അദ്ദേഹം കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഫര്‍ഹീന് പ്രവേശനം നൽകാൻ എയിംസ് അധികൃതർ തയ്യാറായത്.

      You May Also Like- 'പെന്‍ഷനും റേഷനും കിറ്റും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല'; തടഞ്ഞത് പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സിപിഎം

      അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫർഹീന് എയിംസിൽ സീറ്റ് ലഭിച്ച കാര്യം അറിയിച്ചത്. ഇതോടെ എം ബി ബി എസ് പ്രവേശനം നേടി ഉടൻ ഡല്‍ഹിയിലേക്ക് എത്താന്‍ ഫര്‍ഹീനോട് എയിംസ് അധികൃതർ സഹോദരനും അദ്ദേഹം വിമാന ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയ്ക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

      Keywords- Farheen arrived in Kanjirapally Alphonse Kannanthanam, Assembly Election 2021, Kerala Assembly Election 2021, BJP, CPM
      Published by:Anuraj GR
      First published: