BREAKING: വായ്പാ കുടിശികയ്ക്ക് ജപ്തി നോട്ടീസ്; തൃശൂരിൽ കർഷകൻ ആത്മഹത്യചെയ്തു

കഴിഞ്ഞ പ്രളയത്തിൽ ഔസേപ്പിന്റെ വാഴക്കൃഷി നശിച്ചിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചതിൽ മനം നൊന്ത് വിഷം കഴിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു...

News18 Malayalam | news18-malayalam
Updated: December 17, 2019, 7:17 AM IST
BREAKING: വായ്പാ കുടിശികയ്ക്ക് ജപ്തി നോട്ടീസ്; തൃശൂരിൽ കർഷകൻ ആത്മഹത്യചെയ്തു
News 18
  • Share this:
തൃശൂർ: മരോട്ടിച്ചാലിൽ കർഷകൻ ആത്മഹത്യ ചെയ്തു. എൺപത്തേഴ് വയസ്സുകാരനായ പഴുങ്കാരൻ ദേവസി ഔസേപ്പാണ് മരിച്ചത്. തൃശ്ശൂർ ഗ്രാമീണ ബാങ്കിൽ നിന്നും ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമായി ഒന്നര ലക്ഷം രൂപ ഇയാൾ വായ്പ എടുത്തിരുന്നു. തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് ഗ്രാമീണ ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

ബാങ്കിൽ ഹാജരാകാൻ നിർദേശിച്ച ദിവസം ഔസേപ്പിന് പോകാനും സാധിച്ചിരുന്നില്ല. ഇതിൽ മനം നൊന്ത് നാല് ദിവസം മുമ്പ് വിഷം കഴിക്കുകയായിരുന്നു. ബന്ധുക്കൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഔസേപ്പ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

വർഷങ്ങളായി സ്ഥലം പാട്ടടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളാണ് ഔസേപ്പ്. 2018 ലെ പ്രളയത്തിൽ ഔസേേപ്പിന്റെപ്പിന്റെ വാഴക്കൃഷി പൂർണമായും നശിച്ചിരുന്നു. ഈ കടബാധ്യത വീട്ടാൻ ഇദ്ദേേഹത്തിന് സാധിിിച്ചിരുന്നില്ല. ഭാര്യയും ഒമ്പത് മക്കളുമുണ്ട്.
Published by: Anuraj GR
First published: December 17, 2019, 7:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading