• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട് ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു

നെല്ലുണക്കാൻ ഫാനിട്ടപ്പോഴാണ് കർഷകന് ഷോക്കേറ്റത്

  • Last Updated :
  • Share this:
    പാലക്കാട്: ചിറ്റൂരിൽ നെൽകർഷകൻ ഷോക്കേറ്റ് മരിച്ചു. ചിറ്റൂർ അമ്പാട്ട് പാളയം സ്വദേശി ദാമോദരൻ (70) ആണ് മരിച്ചത്. നെല്ലുണക്കാൻ ഫാനിട്ടപ്പോഴാണ് കർഷകന് ഷോക്കേറ്റത്.

    കഴിഞ്ഞ മാസവും സമാനരീതിയിൽ പാലക്കാട് കർഷകൻ മരിച്ചിരുന്നു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശിയായ ദാമോദരനാണ് കഴിഞ്ഞ മാസം പതിനേഴിന് ഷോക്കേറ്റ് മരിച്ചത്. വീടിന് മുന്നില്‍ ഫാന്‍ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
    Published by:Naseeba TC
    First published: